*ന്യൂഡൽഹി:* കേന്ദ്രബജറ്റ് 2022 അവതരിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിച്ചത്.
കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാര്‍ലമെന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
മഹാമാരിയുടെ ആഘാതം നേരിട്ടവരെ ഓര്‍മ്മിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രതിസന്ധികളെ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും അവര്‍ വ്യക്തമാക്കി. വാക്സീനേഷന്‍ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സഹായകമായി. സമ്പദ്‌രംഗം മെച്ചപ്പെടുന്നു. 60 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ആരോഗ്യമേഖലയും മെച്ചപ്പെട്ട് വരുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ലക്ഷം കോടി പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ ആകും. അടുത്ത 25 വര്‍ഷത്തെ വികസനത്തിന്റെ ബ്ലൂ പ്രിന്‍റാണ് ബജറ്റ് 2022. നടപ്പ് സാമ്പത്തിക വര്‍ഷം 9.2% വളര്‍ച്ച രാജ്യം കൈവരിക്കും. കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ഉണര്‍വ്വിന് സഹായകമായെന്നും ധനമന്ത്രി പറഞ്ഞു.
ഇക്കുറിയും കടലാസ് രഹിതമാണ് ബജറ്റ് അവതരണം. ചുവന്ന തുകല്‍പ്പെട്ടിയിലാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ധനമന്ത്രാലയത്തില്‍ എത്തിയ നിര്‍മല അവിടെ നിന്നും സഹമന്ത്രിമാര്‍ക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്ക് പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട ശേഷം ധനമന്ത്രിയും സംഘവും പാര്‍ലമെന്റിലേക്ക് പോവുകയായിരുന്നു.
*കേന്ദ്രബജറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍*
*2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട്*
*പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി*
*പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകൾ*
*25000 കിലോമീറ്റര്‍ ദേശീയപാത കൂടി നിര്‍മിക്കും*
*62 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക പദ്ധതി*
*1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം*
*ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍*
മൊബൈല്‍ ഫോണ്‍, വജ്രം, രത്‌നങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയുടെ വില കുറയുമെന്ന് കേന്ദ്ര ബജറ്റ്.
കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദേശം. വെര്‍ച്വല്‍ കറന്‍സ് അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ് ചുമത്തും.
സഹകരണ സംഘങ്ങള്‍ക്ക് ആശ്വാസം നല്‍കി സര്‍ചാര്‍ജ് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാക്കി കുറക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
ആദായനികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കും. പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. മറച്ചു വച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്‌മെന്റ് വര്‍ഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.
വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും. ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്പദ് വ്യവസ്ഥക്ക് കരുത്തുപകരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും. ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി സ്‌പെക്‌ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.
ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ നടപ്പാക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി സ്‌പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും. ഇ പാസ്‌പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും അവര്‍ അറിയിച്ചു. ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടുകളാണ് ലഭ്യമാക്കുക.
പിഎം ഇ-വിദ്യയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പരിപാടി വിപുലീകരിക്കും. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം നേടി നൂറ് വര്‍ഷമാകുമ്പോഴുള്ള ഇന്ത്യയുടെ വളര്‍ച്ച മുന്നില്‍ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
പിഎം ഗതിശക്തി, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, നിക്ഷേപം, എല്ലാവര്‍ക്കും വികസനം എന്നി മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ ഏഴു മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കും. 2022-23ല്‍ 25000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. കോവിഡ് സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയില്‍ നടത്തിയ വാക്‌സിനേഷന്‍ ഗുണം ചെയ്തതായി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയത്. അതിനിടെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കി.
സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമാണ്. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.റിട്ടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം നല്‍കും. ഇതുപ്രകാരം രണ്ടുവര്‍ഷത്തിനുള്ളില്‍ നികുതിദായകര്‍ക്ക് അപ്‌ഡേറ്റ് ചെയ്ത റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും.ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. നികുതി സ്ലാബുകളില്‍ നിലവിലെ രീതിയില്‍ തുടരും. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ് വെര്‍ച്ച്‌വല്‍ ആസ്തിക്ക് ഒരു ശതമാനം ടി.ഡി.എസും ചുമത്തി.
5ജി സ്പെക്‌ട്രം ലേലം ഈ സാമ്പത്തിക വര്‍ഷം തന്നെയുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ .5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 5ജി സേവനങ്ങള്‍ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കിത്തുടങ്ങുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
5ജിക്കൊപ്പം ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് നഗരമേഖലയിലുള്ളത് പോലെ തന്നെ ഇനറര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി നടപടികള്‍ സ്വീകരിക്കു. ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല മെച്ചപ്പെടുത്താനും കൂടുതല്‍ വിപുലപ്പെടുത്താനും നടപടികളുണ്ടാകുമെന്നാണ് പ്രഖ്യാപനം. 2025ഓടെ മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
വിദ്യാഭ്യാസ മേഖലയില്‍ പരിഷ്കാരങ്ങളുമായാണ് നിര്‍മലാ സീതാരാമന്റെ ഇത്തവണത്തെ ബജറ്റ്. രാജ്യത്ത് ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഈനടപടി. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കടുതല്‍ വ്യാപിപ്പിക്കുക കൂടി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.ഒരു ക്ലാസ് ഒരു ടിവി ചാനല്‍ പദ്ധതി ഇരുന്നൂറ് ചാനലുകളായി കൂട്ടും. പ്രാദേശിക ഭാഷയിലും ചാനലുകള്‍ പ്രവര്‍ത്തിക്കും.ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല കുഞ്ഞുങ്ങളുടെ പഠനവും വിനോദവും കൂടി ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റ്. അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സക്ഷന്‍ അങ്കണവാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാടികളെ ഉള്‍പ്പെടുത്തും. സമഗ്രമായ മാറ്റമാണ് ഈ രംഗത്ത് കേന്ദ്രം ലക്ഷ്യമിടുന്നത്. ദൃശ്യ ശ്രവ്യ മാധ്യമ സൗകര്യങ്ങള്‍ അങ്കവാടികള്‍ക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപനം.സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് മിഷന്‍ ശക്തി തുടങ്ങും. കുട്ടികളുടെ സമഗ്ര പുരോഗതിക്കായി മിഷന് വാത്സല്യയു നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ അഞ്ച് നദികള്‍ ബന്ധിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ ജലവിതരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നദീ സംയോജന പദ്ധതിയെന്നാണ് കേന്ദ്ര ബജറ്റ് 2022 ല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.എന്നാല്‍ ഈ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമുണ്ടാകില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയാല്‍ പദ്ധതി തുടങ്ങുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.അഞ്ച് നദീസംയോജന പദ്ധതിക്ക് വേണ്ടി കേന്ദ്ര ബജറ്റില്‍ 46605 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ദമന്‍ ഗംഗ - പിജ്ഞാള്‍, തപി - നര്‍മദ, ഗോദാവരി - കൃഷ്ണ, കൃഷ്ണ - പെന്നാര്‍, പെന്നാര്‍ - കാവേരി നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് പണം നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ നദികളിലെ ജല ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ കൂടെ താത്പര്യം മുന്‍നിര്‍ത്തിയാവും തീരുമാനം. പദ്ധതി ഒന്‍പത് ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് തീവണ്ടികള്‍ ഇറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ . മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 പി എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇത് 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. 2000 കിലോമീറ്റര്‍ റെയില്‍ ശൃംഖല വര്‍ധിപ്പിക്കുമെന്നും 25000 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ .14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിലൂടെ 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.നടപ്പ് സാമ്പത്തിക വര്‍ഷം 9.2% വളര്‍ച്ച രാജ്യം കൈവരിക്കും. അടുത്ത 25 വര്‍ഷത്തെ വികസനത്തിന്റെ ബ്ലൂ പ്രിന്‍റാണ് ബജറ്റ് 2022. ആരോഗ്യമേഖലയും മെച്ചപ്പെട്ട് വരുന്നു. കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ഉണര്‍വ്വിന് സഹായകമായെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരെ ഓര്‍മ്മിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന്റെ തുടക്കം. വാക്സീനേഷന്‍ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സഹായകമായെന്നും സമ്പദ്‌രംഗം മെച്ചപ്പെടുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങള്‍. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൃഷിക്ക് പ്രധാന പരിഗണന നല്‍കുന്നതായും ധനമന്ത്രി വ്യക്തമാക്കി.ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഗുണഭോക്താക്കള്‍ ആയ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണ ആയാല്‍ പദ്ധതി നടപ്പാക്കും. ജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തും.
കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന പരിഗണന നല്‍കും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും.
എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസനം ബജറ്റ് വിഭാവനം ചെയ്യുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് പിന്തുണ. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി 2023 വരെ നീട്ടി. കവറേജ് 5 ലക്ഷം കോടി രൂപയാക്കി. ചെറുകിട നാമമാത്ര സംരംഭങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ അധിക വായ്പ ലഭ്യമാക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും. ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം നഗരങ്ങളില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പാക്കും.
ഇ പാസ്‌പോര്‍ട്ട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കും. പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിക്കുന്നതിനായി പുതിയ നിയമം കൊണ്ടു വരും. ഓഡിയോ വിഷ്വല്‍ പഠനരീതികള്‍ക്കായും ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ഡിജിറ്റല്‍ ഇക്കോണമിക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.റിസര്‍വ്വ് ബാങ്കിന്റെ സമ്പൂർണ്ണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ കറന്‍സി ഈ സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ ഒരു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി.ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെന്നാണ് ബജറ്റ് പ്രഖ്യാപനം. സാമ്ബത്തിക മേഖലയ്ക്ക് ഡിജിറ്റല്‍ കറന്‍സി പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.2022-2023 സാമ്ബത്തിക വര്‍ഷത്തില്‍ തന്നെ 'ഡിജിറ്റല്‍ റൂപ്പീ' യാഥാര്‍ത്ഥ്യമാക്കുമെന്നാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം.ബിറ്റ് കോയിനും എഥീറിയവും അടക്കമുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഭരണകൂടങ്ങളുടേയും ദേശീയ ബാങ്കിംഗ് സംവിധാനത്തിന്‍റെയും ചട്ടക്കൂടുകള്‍ക്ക് പുറത്താണ്, ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബജറ്റ് പ്രസംഗത്തില്‍ ഈ വിഷയം നിര്‍മ്മല സീതാരാമന്‍ പരാമര്‍ശിച്ചില്ല. കേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സി പൂര്‍ണ്ണമായും ഭരണകൂട നിയന്ത്രണത്തിലായിരിക്കും. ക്രിപ്റ്റോയുടെ കാര്യത്തില്‍ കേന്ദ്ര നിലപാട് എന്തായിരിക്കുമെന്ന പ്രഖ്യാപനും ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-23 വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 48,000 കോടി രൂപ അനുവദിച്ചു. കോര്‍ബാങ്കിങ് സംവിധാനത്തില്‍ എല്ലാ പോസ്റ്റോഫീസുകളെയും ഉള്‍പ്പെടുത്തും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ സഹായിക്കുന്നതിനും അവരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ല്‍ നിന്ന് 14% ആയി ഉയര്‍ത്തും. 2022 ജനുവരി മാസത്തെ ആകെ ജിഎസ്ടി കളക്ഷന്‍ 1,40,986 കോടി രൂപയാണ്, ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണ്.
നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സീറോ ഫോസില്‍ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകള്‍ അവതരിപ്പിക്കും.നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, ഒരു 'ബാറ്ററി സ്വാപ്പിംഗ് പോളിസി' കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
വിള വിലയിരുത്തല്‍, ഭൂരേഖകള്‍ ഡിജിറ്റൈസ് ചെയ്യല്‍, കീടനാശിനികള്‍, പോഷകങ്ങള്‍ എന്നിവ തളിക്കുന്നതിന് കിസാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ധനമന്ത്രി പറഞ്ഞു.
കാര്‍ഷിക, ഗ്രാമീണ സംരംഭങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് നബാര്‍ഡ് വഴി ഫണ്ട് ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ എഫ്പിഒകളെ പിന്തുണക്കുകയും കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ നല്‍കുകയും ചെയ്യും. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു
ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രൊത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഈ നയം സഹായിക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേര്‍ക്ക് തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരെ അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും. വാക്സിനേഷന്‍ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സഹായകമായെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തിക മേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി പറഞ്ഞു.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ 2022 കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയക്കായി പ്രഖ്യാപനങ്ങള്‍.2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കും. ജൈവകൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കും. കൃഷിക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതായും മന്ത്രി അറിയിച്ചു. കാര്‍ഷികമേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ നേട്ടം. പദ്ധതിക്കായി കൂടുതല്‍ തുക കേന്ദ്ര ബജറ്റില്‍ വകയിരുത്തി. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചിരുന്നു. ജനങ്ങള്‍ക്ക് പ്രയോജനമായ പദ്ധതിയായതിനാലാണ് ഇത്തവണ കൂടുതല്‍ തുക വകയിരുത്തിയത്.
രാജ്യത്തെ ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും. സ്റ്റാര്‍ട്പ്പുകളുടെ ആദായനികുതി അട്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതി ഇളവ് നല്‍കും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:
Latest