ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ടൂറിസ്റ്റുകള്‍ക്ക് ബോട്ട് സൗകര്യമൊരുക്കുന്നത്.
സര്‍വിസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് ബാങ്കുമായി കരാര്‍ വെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ സര്‍വിസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടും 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മറ്റൊരു സൗരോര്‍ജ ബോട്ടുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. രണ്ടു ബോട്ടുകള്‍ പെരുവണ്ണാമൂഴി റിസര്‍വോയര്‍ മേഖലയില്‍ ട്രയല്‍ യാത്ര നടത്തി.
രണ്ടാംഘട്ടത്തില്‍ കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലും ബോട്ട് സര്‍വിസ് ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നുണ്ട്. മൂന്നു കോടിയോളം രൂപ ചെലവഴിച്ചുള്ള ടൂറിസ്റ്റ് കേന്ദ്രം നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ബോട്ടിങ് കൂടി ആരംഭിക്കുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികളെ പെരുവണ്ണാമൂഴിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.
Tags:
Local