നോര്‍ക്ക-റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു.
കേരളത്തില്‍ നിന്നും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (റെഗുലര്‍ മോഡ്) നോര്‍ക്ക-റൂട്ട്‌സ് ഓഫീസുകള്‍ വഴി സൗദി അറേബ്യന്‍ കള്‍ച്ചറല്‍ അറ്റാഷേയുടെയും സൗദി അറേബ്യന്‍ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. സൗദി അറേബ്യന്‍ വിദേശശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഓഫര്‍ ലെറ്റര്‍/എംപ്ലോയ്‌മെന്റെ ലെറ്റര്‍ ഹാജരാക്കേണ്ടതാണ്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939എന്ന ടോള്‍ ഫ്രീ നമ്പറിലോ norkacertificates @gmail. Com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.
Tags:
Latest