ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശി അനന്തു ആണ് മരിച്ചത്. കായംകുളം ചേരാവള്ളി ലെവൽക്രോസിന് സമീപമാണ് അനന്തു ട്രെയിനിൽ നിന്നും ചാടിയത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസിൽ കൊല്ലത്തുനിന്നും കയറിയ അനന്തു കായംകുളം ചേരാവള്ളി ലെവൽക്രോസിന് സമീപം ട്രെയിൻ എത്തിയപ്പോൾ പുറത്തേക്കു ചാടുകയായിരുന്നു.
കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അനന്ദു. സുഹൃത്തുക്കളുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആണ് അനന്തു ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
സുഹൃത്തുക്കളോട് ബാത്റൂമിൽ പോകണം എന്നുപറഞ്ഞ് സീറ്റിൽ നിന്നും എണീക്കുകയും ട്രെയിനിന്റെ വാതിൽ എത്തിയപ്പോൾ പെട്ടെന്ന് തന്നെ പുറത്തേക്കു ചാടുകയായിരുന്നു.
ഉടൻതന്നെ സുഹൃത്തുക്കൾ ചങ്ങല വലിച്ചു. തുടർന്ന് ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിർത്തി. തുടർന്ന് സുഹൃത്തുക്കൾ കായംകുളം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും അനന്തുവിന് പരീക്ഷയെ തുടർന്ന് മാനസികമായ അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പോലീസിൽ പറഞ്ഞു.
കോഴിക്കോട് നിന്നും ബന്ധുക്കൾ കായംകുളത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Tags:
Local