കൂരാച്ചുണ്ട് : പഞ്ചായത്തിലെ കല്ലാനോട് ഇല്ലിപ്പിലായി മണിച്ചേരിമലയിൽ, ബാലുശ്ശേരി എക്സൈസ് റേഞ്ചു പാർട്ടിയും, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ വിൽപനക്കായി സൂക്ഷിച്ച 20 ലിറ്റർ ചാരായം, 700 ലിറ്റർ വാഷ്, മറ്റു വാറ്റു ഉപകരണങ്ങൾ, എന്നിവയാണ് സംഘം പിടികൂടിയത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയോര മേഖലയായ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട്, കുറുമ്പൊയിൽ ഭാഗങ്ങളിലേക്ക് വൻതോതിൽ വ്യാജമദ്യ മൊഴുക്കുന്നത് ഇത്തരം വ്യാജ വാറ്റു കേന്ദ്രങ്ങളിൽ നിന്നുള്ള വൻ സംഘമാണ്. തുടർ ദിവസങ്ങളിലും ശക്തമായ പരിശോധകൾ ഉണ്ടാകുമെന്ന് എക്സ്സൈസ് സംഘം അറിയിച്ചു.