കുളത്തുവയൽ.. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗ്രീൻ കേരള മിഷനുമായി സഹകരിച്ച് നടത്തിയ ഗ്രീനിങ് കോഴിക്കോട് ഹരിത ശുചിത്വ മത്സരങ്ങളുടെ ഭാഗമായുള്ള വൃക്ഷത്തൈ പരിപാലന മത്സരത്തിൽ കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിന് ഹരിത പുരസ്കാരവും സ്വർണ്ണ നാണയവും ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി യിൽ നിന്നും പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ ഷൈനി അഗസ്റ്റിൻ, സോളി മൈക്കിൾ എന്നിവർ പുരസ്കാരം സ്വീകരിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ മേധാവി ടി ആയിഷ എന്നിവർ ആശംസകൾ നേർന്നു. ഗ്രീൻ ക്ലീൻ കേരള കൺവീനർ കെഇക്ബാൽ സ്വാഗതവും ഷൈനി അഗസ്റ്റിൻ നന്ദിയും പറഞ്ഞു.