പ്രിയ സുഹൃത്തും ,നാട്ടുകാരനുമായ *ഷമീർ(പള്ളിമുക്ക് )കോറോത്തിന്റെ* രണ്ടു മക്കളും
ദൈവ വിധി പ്രകാരം ഗുരുതരമായ തലാസീമിയ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്.നിലവിൽ ചികിത്സ രക്തം മാറ്റുന്നതിലൂടെ നടന്നു പോകുന്നു . വിദഗ്ധ ഡോക്ടർ മാരുടെ നിർദേശ പ്രകാരം ആവുന്നത്രയും പെട്ടെന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പൊന്നു മക്കളെ സജ്ജരാക്കേണ്ടതുണ്ട് .
നമുക്കറിയാം ഇന്നത്തെ ചികിത്സ ചെലവുകൾ സാധാരണക്കാരന് താങ്ങാവുന്നതിലും
അപ്പുറമാണ് . പിന്നെയുള്ളത് സോഷ്യൽ മീഡിയ വഴി കേരളത്തിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തരുടെ ഇടപെടലാണ് ,അതിനും ശ്രമങ്ങൾ നടത്തി പക്ഷെ ഫലം കണ്ടില്ല .
നാട്ടുകാർ എന്നനിലക്കു ദൈവത്തിന്റെ പരീക്ഷണമാവാം നമ്മൾക്ക് മുമ്പിൽ വന്നു ചേർന്നിട്ടുള്ള ഇ പ്രയാസകരമായ അവസ്ഥ. എന്നിരുന്നാലും ദൈവത്തിൽ ഭാരമേല്പിച്ചു നമ്മൾ ഇറങ്ങുകയാണ്. നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ. തീർച്ചയായും നമ്മൾ ലക്‌ഷ്യം നേടും എന്നതിൽ രണ്ടഭിപ്രായമില്ല . ഉദാരമതികളുടെ കനിവിൽ ജീവിതം തുന്നിച്ചേർത്തവരുടെ നീണ്ട നിര നമ്മൾക്ക് മുമ്പിലുണ്ട് . നിലവിൽ കുട്ടികളെ മുക്കം എം.വി.ആർ.ക്യാൻസർ സെന്ററിലെ വിദഗ്ത ഡോക്റ്ററുടെ ചികിത്സയിലാണ് എത്രയും പെട്ടെന്ന് ചിലവു വരുന്ന 80 ലക്ഷം രൂപ സമാഹരിക്കേണ്ടതുണ്ട്
നിങ്ങളുടെ അകമഴിഞ്ഞ സഹായങ്ങൾ ചെയ്തു തരണം .
Tags:
Local