Trending

കൂരാച്ചുണ്ട് ടൗണിൽ പട്ടാപകൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കൂരാച്ചുണ്ട് ടൗണിൽ കാട്ടുപന്നിയുടെ ആക്രമണം ഒരാൾക്കു ഗുരുതരമായ പരിക്കേറ്റു...





കൂരാച്ചുണ്ട് : ഇന്ന് രാവിലെ 11 മണിക്കു കൂരാച്ചുണ്ട് ടൗണിൽ പരിഭ്രാന്തി സൃഷ്ടിച്ചു കാട്ടുപന്നിയുടെ ആക്രമണം..

കുട്ടികളടക്കം
നൂറു കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് ടൗണിൽ കാട്ടുപന്നിയുടെ മിന്നൽ ആക്രമണം ജനങ്ങളിൽ ഭീതി പടർന്നു.

കൂരാച്ചുണ്ട്
തോംസൺ തീയറ്ററിന് മുന്നിലിറങ്ങിയ ഒറ്റയാൻ കാട്ടുപന്നി കൂരാച്ചുണ്ടിൽ ലോട്ടറി വിലപ്പന നടത്തുന്നുന്ന കല്ലാനോട് സ്വദേശി വേലായുധൻ നടുക്കണ്ടി പറമ്പിലിനെ ആക്രമിയ്ക്കുകയും
നിരവധി വാഹനങ്ങൾക്കു നേരെയും ആക്രമണം തുടരുകയും ചെയ്തു..
ഗുരുതരമായി പരിക്കേറ്റ വേലായുധനെ പ്രഥമ ചികൽസയ്ക്കായി കൂരാച്ചുണ്ട് CHC യിൽ പ്രവേശിപ്പിച്ചു.

ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നിയുടെ ആക്രമണം തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് പൊതുജനങ്ങൾ ആവിശ്യപ്പെട്ടു.

Post a Comment

Previous Post Next Post