കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. 28 മുതൽ വൈകീട്ട് വരെ ക്ലാസുകൾ നടത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമായിരുന്നു അനുമതി. എ,ബി,സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം 22,524 പേർക്കാണ് കൊവിഡ് ബാധിച്ചത്. 28.63 ശതമാനമാണ് ടിപിആർ. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂർ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂർ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസർഗോഡ് 313 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.