Trending

കുടുംബശ്രീ ബസാര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു




കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ ജില്ലാമിഷന്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സ്റ്റോര്‍ മാനേജര്‍ കം അക്കൗണ്ടന്റ് (യോഗ്യത: ബികോം / തത്തുല്യം, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ടാലി ടാക്സ് ഫയലിംഗ്), സെല്ലിംഗ് സ്റ്റാഫ് (യോഗ്യത:പ്ലസ് ടു / തത്തുല്യം) തസ്തികകളിലേക്ക് ബാലുശ്ശേരി ബ്ലോക്കിലെ സ്ഥിര താമസക്കാരായ വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസില്‍ എഴുതിയ അപേക്ഷകള്‍ വിശദമായ ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ക്ക് ഫെബ്രുവരി 20നകം സമര്‍പ്പിക്കേണ്ടതാണ് . കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2373678

Post a Comment

Previous Post Next Post