Trending

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ




*🏦 University Announcements*


*🔘 MG University Announcements: എംജി സർവകലാശാല*

 *ജെ.ആർ.എഫ്. താത്കാലിക ഒഴിവ്* 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ നടത്തുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഫിസിക്‌സിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കോടെ എം.എസ്.സി. അല്ലെങ്കിൽ എം.ഫിൽ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. എൻ.ഇ.റ്റി., ജി.എ.റ്റി.ഇ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ ആവശ്യമായ പരിചയവും പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളും അഭിലഷണീയം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യത്തെ രണ്ട് വർഷം 31000 രൂപ നിരക്കിലും അവസാനവർഷം 35000 രൂപ നിരക്കിലും പ്രതിമാസ ഫെലോഷിപ്പ് ലഭിക്കും. പ്രായം 28 വയസ്സിൽ താഴെയായിരിക്കണം. താത്പര്യമുള്ളവർ ആവശ്യമായ വിവരങ്ങളും രേഖകളുമടങ്ങിയ അപേക്ഷ ഫെബ്രുവരി 21 നകം serbmgu2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. നോട്ടിഫിക്കേഷനും കൂടുതൽ വിവരങ്ങളും http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

*പരീക്ഷാ ഫലം* 

2020 ആഗസ്റ്റ്, ഓക്ടോബർ മാസങ്ങളിൽ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോടെക്‌നോളജി നടത്തിയ പി എച്ച്.ഡി. കോഴ്‌സ് വർക്ക് (2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ .

 *🔘 Calicut University Announcements: കാലിക്കറ്റ് സർവകലാശാല* 

 *ക്ലാസ്സുകള്‍ പുനരാരംഭിക്കും* 

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 7-ന് തുടങ്ങി, മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 9-ന് പുനരാരംഭിക്കും.

 *ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ* 

2012 പ്രവേശനം ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ 1, 2, 4, 6, 7, 8 സെമസ്റ്ററുകളില്‍ എല്ലാ അവസരവും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 25-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

 *പ്രബന്ധപരിശോധനയും വൈവയും* 

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 പരീക്ഷയുടെ പ്രബന്ധ പരിശോധനയും വൈവയും 11-ന് ഓണ്‍ലൈനായി നടക്കും.

 *പുനര്‍മൂല്യനിര്‍ണയ ഫലം* 

ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറദു പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 *പ്രാക്ടിക്കല്‍ പരീക്ഷ* 

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

 *പരീക്ഷാ അപേക്ഷ* 

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

 *🔘 Kannur University Announcements: കണ്ണൂർ സർവകലാശാല* 

 *വാക്ക് ഇൻ ഇൻറർവ്യൂ* 

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമറ്റിക്കൽ സയൻസസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള രണ്ട് ഒഴിവുകളിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി ഒമ്പത്, ബുധനാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ കാമ്പസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

 *ഇന്റേണൽ ഇവാല്യുവേഷൻ* 

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) പിജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ ഇവാല്യുവേഷൻ (20%) അസൈൻമെൻ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. വിഷയ പരിധിയിൽ നൽകുന്ന ഉപന്യാസ ചോദ്യങ്ങൾക്ക് സ്വന്തം കൈപ്പടയിൽ ഉത്തരങ്ങൾ നൽകണം . ചോദ്യങ്ങൾ, ഉത്തരം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, ഫീസ് തുടങ്ങിയ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രത്യേകം ലഭ്യമാക്കും.

 *ഹാൾടിക്കറ്റ്* 

10.02.2022 ന് ആരംഭിക്കുന്ന ഗവ. കോളേജ് ഉദുമയിലെ ഒന്നാം സെമസ്റ്റർ എം. എ. SOCIAL SCIENCE WITH SPECIALIZATION IN HISTORY (റെഗുലർ-2020 അഡ്മിഷൻ- ന്യൂ ജനറേഷൻ കോഴ്‌സ്) ഒക്ടോബർ 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 *▪️മറ്റു വിദ്യാഭ്യാസ വാർത്തകൾ* 

 *കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ* 

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിലെ ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് പരീക്ഷ. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 27നും മധ്യേ. നിയമാനുസൃതമുള്ള വയസിളവും ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള പൂർണ വിജ്ഞാപനം www. ssckkr.kar.nic.in, https:// ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഏഴിനു രാത്രി 11.00 മണി.

 *സൗജന്യ ഓണ്‍ലൈന്‍ പരിശീലനം* 

ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) ഡിജിറ്റല്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ഒമ്പത് മാസത്തെ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

മത്സ്യത്തൊഴിലാളി കുടുംബരജിസ്റ്ററില്‍ അംഗത്വവും 21നും 35നും ഇടയില്‍ പ്രായവുമുള്ള ബിരുദധാരികളായ 30 പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റും സാഫ് യൂണിറ്റുകളില്‍ ആറു മാസം സൗജന്യ പ്രായോഗിക പരിശീലനവും നല്‍കും.

അപേക്ഷാഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സാഫ് ജില്ലാ നോഡല്‍ ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും സാഫ് വെബ് സൈറ്റിലും (www. safkerala.org) ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍: 9288908487, 9526880456, 9656863350.

 *അപേക്ഷ ക്ഷണിച്ചു* 

ആലപ്പുഴ: എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവല്പമെന്റ് കോർപ്പറേഷന്റ് അംഗീകാരമുള്ള ഒരു വര്‍ഷത്തെ കോഴ്സിന് പ്ലസ് ടൂ വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.

വിശദവിവരങ്ങൾ www. srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20. ഫോൺ: 9846033001, 828114464.

 *സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം* 

ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്കില്‍ മൂന്നു മാസം ദൈർഘ്യമുളള ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. 35 വയസ്സിൽ താഴെ പ്രായവും പത്താം ക്ലാസ് യോഗ്യതയും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോൺ- 7356783158, 8089944205

 *എം.ആര്‍.എസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു* 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല,കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അഞ്ചാം ക്ലാസ് പ്രവേശനതിന് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2022-23 അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസിലേക്ക് പ്രവേശന യോഗ്യതയുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. തൃത്താല എം.ആര്‍.എസില്‍ പെണ്‍കുട്ടികള്‍ക്കും (മലയാള മീഡിയം), കുഴല്‍മന്ദം എം.ആര്‍.എസില്‍ ആണ്‍കുട്ടികള്‍ക്കുമാണ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനം. തൃത്താല എം.ആര്‍.എസിലേക്കുള്ള അപേക്ഷകര്‍ www. stmrs.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 10. മറ്റ് ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.

കുഴല്‍മന്ദം എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും വിദ്യാര്‍ത്ഥി 2021-22 ല്‍ നാലാം തരത്തില്‍ പഠിച്ചിരുന്നെന്ന് കാണിക്കുന്ന സ്‌കൂള്‍ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ നല്‍കണം. അപേക്ഷ മാര്‍ച്ച് പത്തിന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, കുഴല്‍മന്ദം എം.ആര്‍.എസിലോ, പട്ടികജാതി വികസന ഓഫീസുകളിലോ നല്‍കണം. ഫോണ്‍ : തൃത്താല എം.ആര്‍.എസ്-9495227083, കുഴല്‍മന്ദം എം.ആര്‍.എസ്-9497355338, ജില്ലാ പട്ടികജാതി വികസന ഓഫീസ്-8547630118

Post a Comment

Previous Post Next Post