Trending

ശ്രദ്ധിക്കുക...

Kerala police........


ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ, പ്രസ്തുത നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ ഇത് കാരണമായേക്കും.

അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്.

കൊല്ലം സ്വദേശിയായ വീട്ടമ്മ മൂന്നു വർഷം മുൻപ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി ഇത് റദ്ദ് ചെയ്യുകയും നമ്പർ മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്കാണ് ആ നമ്പർ കമ്പനി നൽകിയത്. മൊബൈൽ നമ്പർ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരൻ നുഴഞ്ഞുകയറിയത്. ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിൻെറ സന്ദേശങ്ങൾ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകൾ നടത്തിയ ഇയാൾക്ക് ഒ.ടി.പി നമ്പരും പണം പിൻവലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരിൽതന്നെ വന്നിരുന്നത് തട്ടിപ്പിൻെറ വഴികൾ എളുപ്പമാക്കി. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടമാവുകയും ചെയ്തു.

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീർച്ചയായും ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Post a Comment

Previous Post Next Post