Trending

ചരിത്രത്തിൽ ഇന്ന്

🔥🌟🔥🌟🔥🌟🔥🌟
*✒️ചരിത്രത്തിൽ ഇന്ന്✒️*
🔅🔅🔅🔅🔅🔅🔅🔅
       *14-02-2022*  
🔥🌟🔥🌟🔥🌟🔥🌟
*ഇന്ന്  2022 ഫെബ്രുവരി 14 (1197 കുംഭം 2) ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ*
📝📝📝📝📝📝📝📝
*കലണ്ടർ പ്രകാരം ഫെബ്രുവരി 14 വർഷത്തിലെ 45 (അധിവർഷത്തിൽ 46)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 320 ദിവസങ്ങൾ കൂടിയുണ്ട്.*
📝📝📝📝📝📝📝📝

*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️

*💠പുൽവാമ ഭീകരാക്രമണ ഓർമ്മ ദിനം*

*💠മാതൃ പിതൃ പൂജൻ ദിവസ് (ഇന്ത്യ)*

*💠ലോക നാദചികിത്സാ ദിനം*

*💠അന്താരാഷ്ട്ര അപസ്മാര ദിനം*

*💠അന്താരാഷ്ട്ര പുസ്തക ദാന ദിനം*

*💠അന്താരാഷ്ട്ര ക്വിർക്കിയലോൺ ദിനം*

*💠വാലന്റൈൻസ് ഡേ*

*💠റേസ് റിലേഷൻസ് ദിനം*

*💠ഫ്രെഡറിക് ഡഗ്ലസ് ദിനം*

*💠സിംഗിൾസ് അവബോധ ദിനം*

*💠ലൈബ്രറി പ്രേമികളുടെ ദിനം*

*💠ലീഗ് ഓഫ് വനിതാ വോട്ടേഴ്‌സ് ദിനം*

*💠പെറ്റ് മോഷണ ബോധവത്കരണ ദിനം*

*💠ജന്മനാ ഹൃദയ വൈകല്യ ബോധവത്കരണ ദിനം*

*💠ദേശീയ പൂപ്പ് ദിനം*

*💠ദേശീയ ബലഹീനത ദിനം*

*💠ദേശീയ അവയവദാന ദിനം*

*💠ദേശീയ ഫെറിസ് വീൽ ദിനം*

*💠ദേശീയ ഫുട്ബോൾ ഹാംഗ് ഓവർ ദിനം*

*💠നാഷണൽ ക്ലീൻ ഔട്ട് യുവർ കമ്പ്യൂട്ടർ ദിനം*

*💠ജനറലിസിമോ ദിനം (ഉത്തര കൊറിയ)*

*💠ഒറിഗോൺ സ്റ്റേറ്റ്ഹുഡ് ദിനം (യുഎസ്എ)*

*💠റാഫിക് ഹരിരി സ്മാരക ദിനം (ലെബനൻ)*

*💠അരിസോണ സ്റ്റേറ്റ് ഹുഡ് ദിനം (യുഎസ്എ)*

*💠ദേശീയ ക്രീം നിറച്ച ചോക്ലേറ്റ് ദിനം (യുഎസ്എ)*

*🌐ചരിത്ര സംഭവങ്ങൾ🌐  🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️

*🌐1556* - ```അക്ബർ പതിനാലാം വയസ്സിൽ ഡൽഹി ചക്രവർത്തിയായി അധികാരമേറ്റു.```

*🌐1628* - ```ആഗ്രയിൽ വച്ച് ഷാജഹാൻ ചക്രവർത്തിയുടെ കിരീടധാരണം നടന്നു.```

*🌐1743* – ```ഹെൻറി പെൽഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.```

*🌐1912* - ```അരിസോണയെ 48- ാമത്തെയും അവസാന യു‌എസ് സംസ്ഥാനമായും അംഗീകരിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1918* – ```സോവ്യറ്റ് യൂണിയൻ, ജോർജിയൻ കലണ്ടർ അംഗീകരിച്ചു.```

*🌐1919* – ```പോളണ്ടും റഷ്യയുമായുള്ള യുദ്ധം തുടങ്ങി.```

*🌐1920* - ```ചിക്കാഗോയിൽ വനിതാ വോട്ടർമാരുടെ ലീഗ് സ്ഥാപിതമായി .```

*🌐1924* – ```ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാ ഐ.ബി.എം. സ്ഥാപിതമായി.```

*🌐1945* – ```ചിലി, ഇക്വഡോർ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗമായി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1946* – ```എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രേറ്റർ ആന്റ് കമ്പ്യൂട്ടർ” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ അമേരിക്കയിലെ പെൻസില്വാനിയ യൂണിവേർസിറ്റി പുറത്തിറക്കി.```

*🌐1949* – ```ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിന്റെ ആദ്യ സമ്മേളനം.```

*🌐1961* – ```അണുസംഖ്യ 103 ആയ ലോറൻസിയം എന്ന മൂലകം കണ്ടെത്തി.```

*🌐1961*- ```ശാന്തി പ്രസാദ് ജയിൻ ഭാരതീയ ജ്ഞാനപീഠം സ്ഥാപിച്ചു.```

*🌐1989* – ```1984-ലെ ഭോപ്പാൽ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കൻ ഡോളർ ഇന്ത്യാഗവണ്മെന്റിനു നൽകാമെന്നു യൂണിയൻ കാർബൈഡ് കമ്പനി ധാരണയിലെത്തി.```

*🌐1989* – ```എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വധിക്കാനുള്ള നിർദ്ദേശം ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1989* – ```ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് സ്കൈ ഫോൺ പ്രവർത്തനക്ഷമമായി.```

*🌐1989* – ```ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.```

*🌐1990* – ```വോയേജർ ഉപഗ്രഹം ആദ്യമായി സൗരയൂഥത്തിന്റെ ചിത്രം പകർത്തി.```

*🌐2000* – ```നിയർ-ഷൂമാക്കർ ഉപഗ്രഹം 433 ഇറോസ് എന്ന ഛിന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ചു.```

*🌐2005* – ```ലെബനന്റെ മുൻ പ്രധാനമന്ത്രി റഫീക് ഹരീരി കൊല ചെയ്യപ്പെട്ടു.```

*🌐2005* – ```ഫിലിപ്പൈൻസിലെ മനിലയിൽ തുടർബോംബാക്രമണങ്ങളെത്തുടർന്ന് 7 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖാഇദ തീവ്രവാദികളാണ് ഇതിനു പിന്നിൽ എന്നു കരുതുന്നു.```

*🌐2010* -  ```വേലുത്തമ്പിദളവ സ്മാരക മ്യൂസിയം അടൂരിനടുത്ത് മണ്ണടിയിൽ ഉദ്ഘാടനം ചെയ്തു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐2015* - ```ഡൽഹി മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാൾ ചുമതലയേറ്റു.```

*🌐2018* - ```ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യ ഏകദിന ക്രിക്കറ്റിലും ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആറു മത്സര പരമ്പരയിൽ ലീഡ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി.```

*🌐2019* - ```ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.```

*🌹ജന്മദിനങ്ങൾ🌹 🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️

*🌹സുഷമാ സ്വരാജ്* - ```ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു സുഷമാ സ്വരാജ് (ജനനം: 14 ഫെബ്രുവരി 1953 - മരണം: 6 ഓഗസ്റ്റ് 2019). 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998). ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയും സുഷമയാണ്.```

*🌹കുട്ടിക്കുഞ്ഞുതങ്കച്ചി* - ```പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി (14 ഫെബ്രുവരി 1820 - 13 ഫെബ്രുവരി 1904). പാർവ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, എന്നിങ്ങനെ മൂന്നു ആട്ടക്കഥകൾ എഴുതി, കൊട്ടാരം കളിയോഗത്തിൽ ഇവ അവതരിപ്പിച്ചിട്ടുണ്ട്. ആട്ടക്കഥകളെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ മറ്റു രചനകൾ ആണ്. മൂന്നു കിളിപ്പാട്ടുകളും തങ്കച്ചി എഴുതി. മലയാള കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം തങ്കച്ചി രചിച്ച കിരാതത്തിനാണ്. കുറത്തിപ്പാട്ടുകളിൽ 'ഇരട്ടി' എന്ന വൃത്തഭേദം ഇടകലർത്തി രചന നടത്തിയതും ഇവരായിരുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹മധുബാല* - ```ഹിന്ദി സിനിമയിലെ 1950 - 1960 കാലഘട്ടത്തിലെ ഒരു പ്രമുഖ നടിയായിരുന്നു മധുബാല (ഫെബ്രുവരി 14, 1933 – ഫെബ്രുവരി 23, 1969). ജനനനാമം മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി. 1950 കാലഘട്ടത്തിലെ ത്രിസുന്ദരികളിൽ ഒരാളായിരുന്നു മധുബാല. നർഗീസ്, മീന കുമാരി എന്നിവരായിരുന്നു മറ്റു രണ്ടു പേർ.```

*🌹അക്കാമ്മ ചെറിയാൻ* - ```തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത.(1909 ഫെബ്രുവരി 14 - 1982 മേയ് 5) കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ബാബർ* - ```മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ബാബർ, യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26) പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യം.```

*🌹മഹ്മൂദ് അൽ മഫൂഹ്* - ```ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡറും അൽ ക്വാസം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു മഹ്മൂദ് അൽ മഫൂഹ്(ജനനം: ഫെബ് 14,1960 – മരണം: ജനു: 19, 2010) ഇസ്രയേലിനെതിരായ പല സായുധനീക്കങ്ങളിലും 1989 ൽ രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടു പോയി വധിച്ച സംഭവത്തിലും മഹ്മൂദിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. ഇറാന്റെ റവലൂഷനറി ഗാർഡുകളുമായും അടുത്ത ബന്ധം ഹമാസ് പുലർത്തിയിരുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ആഗ്നസ് പൊക്കെൽസ്* - ```ആഗ്നസ് ലൂയിസ് വിൽഹെൽമിൻ പൊക്കെൽസ് (ജനനം ഫെബ്രുവരി 14, 1862 - മരണം നവംബർ 21, 1935) രസതന്ത്രത്തിന്റെ ജർമ്മൻ വഴികാട്ടിയായിരുന്നു. ദ്രാവകവും ഖരവുമായ പ്രതലങ്ങളുടെ സവിശേഷതകൾ വിവരിക്കുന്ന സർഫേസ് സയൻസ് എന്നറിയപ്പെടുന്ന ആധുനിക വിജ്ഞാനശാഖ സ്ഥാപിക്കുന്നതിൽ അവരുടെ പ്രവർത്തനം അടിസ്ഥാനപരമായിരുന്നു. പ്രോപ്പെർട്ടി ഓഫ് ലിക്വിഡ്, സോളിഡ് സർഫേസെസ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സർഫേസ് സയൻസിന്റെ ആധുനിക അടിസ്ഥാനതത്ത്വങ്ങൾ നിലവിൽക്കൊണ്ടുവന്നത് ആഗ്നസിന്റെ പ്രവർത്തനങ്ങളായിരുന്നു.```

*🌹ഡാനൈ ഗുർറ* - ```ദാനായ് ജെകെസൈ ഗുർറ ((ജനനം ഫെബ്രുവരി 14, 1978) ഒരു സിംബാബ്വെവൻ- അമേരിക്കൻ നടിയും നാടകകൃത്തുമാണ്. ദി വാൽക്കിംഗ് ഡെഡ് എന്ന ചലച്ചിത്രത്തിൽ മിഖോൺ എന്ന കഥാപാത്രം അവരെ പ്രശസ്തയാക്കി. ഒരു AMC ടെലിവിഷൻ ഹൊറർ ഡ്രാമ എക്ലിപ്സ്ഡ് പരമ്പരയിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ ടോണി അവാർഡ് നേടിയിരുന്നു. ബ്ലാക്ക് പാന്തർ ലെ മാർവെൽ സിനിമാറ്റിക്ക് യൂണിവേർസിൻറെ ഫ്രാഞ്ചൈസി കഥാപാത്രമായ ഒകോയി അവരെ കൂടുതൽ പ്രശസ്തയാക്കി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ദീക്ഷ സേത്* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ദീക്ഷ സേത് ((14 ഫെബ്രുവരി 1990) . വേദം എന്ന തെലുങ്ക് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.```

*🌹നീൽ കമൽ പുരി* - ```ഒരു ഇന്ത്യൻ എഴുത്തുകാരിയും കോളമിസ്റ്റും, കോളേജ് അദ്ധ്യാപികയുമാണ് നീൽ കമൽ പുരി (ജനനം 14 ഫെബ്രുവരി 1956). നീൽ കമൽ പുരി രണ്ടു നോവലുകൾ എഴുതിയിട്ടുണ്ട്. ദി പട്യാല ക്വാർട്ടെറ്റ് എന്ന നോവൽ പെൻ‌ഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. അവരുടെ റിമംബർ റ്റു ഫോർഗെറ്റ് എന്ന നോവൽ രൂപാ പബ്ലിക്കേഷൻസും പ്രസിദ്ധീകരിച്ചു. ഒരു പഞ്ചാബി എഴുതുന്ന മികച്ച ഇംഗ്ലീഷ് നോവലാണ് ദി പട്യാല ക്വാർട്ടെറ്റ് എന്ന് പ്രമുഖ എഴുത്തുകാരനായ ഖുശ്‌വന്ത്സിംഹ് അഭിപ്രായപ്പെട്ടിരുന്നു. നീൽ കമൽ പുരി അവരുടെ പുതിയ പുസ്തകമായിട്ട് ചെറുകഥകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹യൂജിൻ എഫ്. ഫാമ* - ```1939-ൽ ഫെബ്രുവരി 14 അമേരിക്കയിലെ ബോസ്റ്റ്ണിലാണ് യൂജിൻ ഫാമ ജനിച്ചത് .2013 ൽ സാമ്പത്തികശാസ്ത്രത്തിൽ നൊബൽ സമ്മാനം നേടി. ഷിക്കാഗോ സർവ്വകലാശാലയിലെ അധ്യാപകനാണ്.```

*🌹രാമനാഥപുരം സി.എസ്.മുരുകഭൂപതി* - ```പ്രശസ്തനായ ഒരു മൃദംഗവാദകനായിരുന്ന രാമനാഥപുരം സി.എസ്.മുരുകഭൂപതി ( ഫെ:14, 1914 — മാർച്ച് 21, 1998). പാലക്കാട്ട് മണിഅയ്യരുടേയും,പഴനി സുബ്രഹ്മണ്യപിള്ളയുടേയും സമകാലികനായിരുന്ന മുരുക ഭൂപതിയെ അവരോടൊപ്പം 'മൃദംഗവാദക ത്രയ'ങ്ങളിൽ പെട്ടയാളെന്നു സംഗീതാഭിജ്ഞർ വിശേഷിപ്പിയ്ക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹വിൻസെന്റ് പാല* - ```വിൻസെന്റ് എച്ച് പാല (ജനനം: 14 ഫെബ്രുവരി 1968 ) ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗമായ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ ഷില്ലോംഗ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് 17-ാമത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഷില്ലോങിനെ പ്രതിനിധീകരിച്ച് പതിനാറാമത് ലോക്സഭാ അംഗമായിരുന്നു.```

*🌹ജെസീക്ക ഡ്രാഗണെറ്റ്* - ```അമേരിക്കൻ റേഡിയോയിൽ ജനപ്രീതി നേടുകയും രണ്ടാം ലോക മഹായുദ്ധത്തിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്ത ഗായികയായിരുന്നു ജെസീക്ക വാലന്റീന ഡ്രാഗണെറ്റ് (ഫെബ്രുവരി 14, 1900 - മാർച്ച് 18, 1980).```

*🌷സ്മരണകൾ🌷 🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️

*🌷ആനന്ദക്കുട്ടൻ* - ```മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു യു.ആർ. ആനന്ദക്കുട്ടൻ (1954 - 2016 ഫെബ്രുവരി 14). 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.  പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. കാര്യം നിസ്സാരം', അപ്പുണ്ണി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവ്വം, നമ്പർ 20 മദ്രാസ് മെയിൽ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, കമലദളം, സദയം, ആകാശദൂത്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, പഞ്ചാബി ഹൗസ്, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.```

*🌷രാജാമണി* - ```മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു രാജാമണി (1956 മേയ് 21 - 2016 ഫെബ്രുവരി 14). മലയാളം ഉൾപ്പെടെ പത്തു ഭാഷകളിൽ സംഗീത സംവിധാനം നിർവ്വഹിച്ച ഇദ്ദേഹം 700-ൽപ്പരം ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. 1997-ൽ ആറാം തമ്പുരാൻ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ മിക്ക ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷സെയ്ത്താൻ ജോസഫ്* - ```പ്രശസ്ത നാടകകൃത്തും നാടക സംവിധായകനുമായിരുന്നു സെയ്ത്താൻ ജോസഫ് (ജനനം    മേയ് 30, 1925 - മരണം ഫെബ്രുവരി 14, 2011).  ബൈബിൾ നാടകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന മേഖല. കടൽ, നാദധ്വനി തുടങ്ങി ചില സാമൂഹികനാടകങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യകാല മലയാള സിനിമയിലും ശ്രദ്ധേയമായ ചില വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.ആലപ്പി തിയറ്റേഴ്സ് എന്ന നാടക കലാസമിതിയുടെ ഉടമയും സ്ഥാപകനുമായിരുന്നു. നാടകങ്ങൾ സംവിധാനം ചെയ്യുക മാത്രമല്ല, അവയ്ക്ക് പാട്ടെഴുതുകയും സംഗീതസംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലം ആലപ്പുഴ നഗരസഭമുനിസിപ്പൽ കൗൺസിലറുമായിരുന്നു.```

*🌷ആലിസ് മറിയോൺ എല്ലെൻ ബെയിൽ* - ```ആലിസ് മറിയോൺ എല്ലെൻ ബെയിൽ(ജനനം നവംബർ 11, 1875 –മരണം ഫെബ്രുവരി 14, 1955 ) ആസ്ട്രേലിയക്കാരിയായ കലാകാരിയാണ്.  മെൽബോൺ സൊസൈറ്റി ഓഫ് വിമൻ പെയിന്റേഴ്സ് ൽ 1917–1955 കാലത്ത് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ഡേവിഡ് ഹിൽബർട്ട്* - ```ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ഡേവിഡ് ഹിൽബർട്ട് (1862 ജനുവരി 23 - 1943 ഫെബ്രുവരി 14). പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഏറ്റവും സ്വാധീനം ചെലുത്തിയ ഗണിതശാസ്ത്രജ്ഞന്മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.```

*🌷വില്യം ഹീസ്* - ```അമേരിക്കൻ ഛായാഗ്രാഹകനും, നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമായിരുന്നു വില്യം ഹീസ്. (ജ: 1847- മ:14 ഫെബ്രു: 1910 ) തോമസ് എഡിസനോടൊപ്പം കൈനറ്റോസ്കോപ്പിന്റെ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു.  ആദ്യകാല ചലച്ചിത്രങ്ങളിലൊന്നായ ദ കിസ്സ് സംവിധാനം ചെയ്തത് വില്ല്യം ഹീസ് ആയിരുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ആർ. സുഗതൻ* - ```മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിൽ ആദ്യകാല ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതാക്കളിൽ ഒരാളുമാണ് സുഗതൻ സാർ എന്നറിയപ്പെട്ടിരുന്ന ആർ. സുഗതൻ ‌(ജ: 23 ഡിസംബർ 1901 മ: 14 ഫെബ്രുവരി 1970). ഇദ്ദേഹം രണ്ട് തവണ വീതം തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിട്ടുണ്ട്. മെയ്ദിനം എന്ന കവിത എഴുതിയതിന്റെ പേരിൽ ആദ്യമായി ജയിലിലടക്കപ്പെട്ടു. സുഗതന്റെ കവിതകളുടെ സമാഹാരം പ്രോലിറ്റേറിയൻ കവിതകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post