: സംസ്ഥാന സാക്ഷരതാ മിഷനും, പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം,ഹയർസെക്കൻഡറി കോഴ്സുകൾക്ക് രജിസ്ട്രേഷൻ തുടങ്ങി.
ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായ ഏഴാം തരം പാസായവർ,8,9 ക്ലാസുകളിൽ പഠനം നിർത്തിയവർ.
എസ്എസ്എൽസി തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്കും ,22 വയസ്സ് പൂർത്തിയായ എസ്എസ്എൽസി പാസായവർ, പ്ലസ് ടു, പ്രീഡിഗ്രി തോറ്റവർ എന്നിവർക്ക് ഹയർസെക്കൻഡറി കോഴ്സിലേക്കും അപേക്ഷിക്കാം.
കോഴ്സ് ഫീ പത്താംതരം 1850 രൂപ, ഹയർസെക്കൻഡറി 2500 രൂപ. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് രജിസ്ട്രേഷൻ ഫീസ് മാത്രം.40% ഭിന്നശേഷിക്കാർ ടി.ജി വിഭാഗക്കാർ എന്നിവർക്ക് തികച്ചും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് മുറമ്പാത്തി തുടർ വിദ്യാകേന്ദ്രവുമായോ 9961560834,9544758267 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.