മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത രണ്ട് വര്‍ഷത്തെ ഡി.എം. എല്‍. ടി കോഴ്‌സ് പാസായിരിക്കണം. ബ്ലഡ്ബാങ്ക് പ്രവൃത്തി പരിചയം നിര്‍ബന്ധം. ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഗവ.അംഗീകൃത ഐ. ടി. ഐ ലിഫ്റ്റ് മെക്കാനിക് ഡിപ്ലോമ (എസ്. സി. വി. ടി/എന്‍. സി. വി. ടി). ഇ. സി. ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ. ഇ. സി. ജി & ഓഡിയോമെട്രി പാസായിരിക്കണം. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 19ന് ലിഫ്റ്റ് ഓപ്പറേറ്ററിന് ഫെബ്രുവരി 21നും ഇ. സി. ജി ടെക്നീഷ്യന് ഫെബ്രുവരി 25ന് രാവിലെ 10നുമാണ് ഇന്റര്‍വ്യു. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസങ്ങളില്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2766425.
Tags:
Latest