കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക് ( കീമോ തെറാപ്പി , റേഡിയേഷൻതെറാപ്പി , കിഡ്‌നി മാറ്റി വെക്കൽ , ലുക്കീമിയ എന്നീ അസുഖങ്ങൾക്ക് )വരുന്നവർക്കും കൂടെ നിൽക്കുവാൻ വരുന്നവർക്കും വാടകക്ക് വീട് അനേഷിക്കണ്ട..
അവർക്ക് സൗജന്യമായി താമസവും ഭക്ഷണവും കെയർ ഹോമിൽ തയ്യാറാക്കിയിട്ടുണ്ട്..
Phone : 0495 2355542.
കാസർകോട് മുതൽ പാലക്കാട് വരെ ഉള്ള രോഗികളും, തൃശ്ശൂർ ജില്ലയിൽ ഉള്ളവരും കൂടാതെ കേരളത്തിന് പുറത്തുള്ള ആളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് വരുന്നുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ലുക്കീമിയ ബാധിച്ച ചികിത്സയ്ക്ക് വരുന്ന പാവപ്പെട്ട ചെറിയ കുട്ടികൾ മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് അണുവിമുക്തമായ താമസവും ഭക്ഷണവും മെഡിക്കൽ കോളേജിലേക്ക് യാത്ര സൗകര്യവും സൗജന്യമായി മെഡിക്കൽ കോളേജ് ക്യാമ്പസിന് അകത്തു തന്നെയുള്ള സ്റ്റേഡിയത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെയർ ഹോമിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടി നൽകുന്നുണ്ട്.
ഈ വിവരം ആളുകൾക്ക് അറിയുന്നതിനായി എല്ലാവരും ഷെയർ ചെയ്യണം.
ഇത് അറിയാതെ നിരവധി പാവപ്പെട്ട ആളുകൾ വലിയ വാടകയും (മാസത്തിൽ 15000 രൂപ മുതൽ) ഭക്ഷണ, യാത്ര ചിലവകളും സഹിക്കാനാവാതെ ബുദ്ധിമുട്ടുന്നു.
ചിലരെങ്കിലും ആ കാരണങ്ങളാൽ ചികിത്സ തേടാതെ നിർത്തിവെക്കുന്നു.
നിങ്ങളുടെ ഒരു ഷെയർ കൊണ്ട് ഒരു രോഗിക്കെങ്കിലും സഹായമാവട്ടെ എന്ന് അപേക്ഷിക്കുന്നു.
ചേർന്നുനിൽക്കുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നു..
ബന്ധപ്പെടേണ്ട വിലാസം ഫോൺ
Care Home
Near Medical College Stadium,
Kozhikode - 673008.
Phone: +91 495 23 555 42.