Trending

ദാറുൽ ഖുർആൻ അക്കാദമി എലീസിയ ആർട്ട് ഫെസ്റ്റ് സമാപിച്ചു




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അത്തിയോടി മുഹ്‌യുദ്ധീൻ മസ്ജിദിൽ പ്രവർത്തിച്ചു വരുന്ന ദാറുൽ ഖുർആൻ അക്കാദമിയുടെ കലാ മാമാങ്കം എലീസിയ ആർട്ട് ഫെസ്റ്റ് സമാപിച്ചു. മൂന്ന് ദിവസങ്ങളിയായി നടന്ന പരിപാടിയിൽ മത പ്രഭാഷണം, വിദ്യാർഥികളുടെ മത്സരങ്ങൾ, പ്രാർത്ഥന സംഗമം എന്നിവ നടന്നു. ആർട്ട് ഫെസ്റ്റിൽ 350 പോയിന്റ്കളോടെ ടീം മർജാൻ ജേതാക്കളായി. സമാപന പ്രാർത്ഥനാ സംഗമത്തിൽ  സയ്യിദ് അബൂബക്കർ ചെറിയ കോയ തങ്ങൾ ആറളം നേതൃത്വം നൽകി. ദാറുൽ ഖുർആൻ അക്കാദമി മുദരിസ് ഹാഫിള് ശമീർ സഅദി നീർവേലി, അത്തിയോടി മഹല്ല് പ്രസിഡന്റ് ഒ.കെ അമ്മത്, ജനറൽ സെക്രട്ടറി മജീദ് പുള്ളുപറമ്പിൽ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

Post a Comment

Previous Post Next Post