*Kerala University Announcements: കേരള സര്‍വകലാശാല*
*പുതുക്കിയ പരീക്ഷാത്തീയതി*
കേരളസര്‍വകലാശാല 2022 ജനുവരി 31 , ഫെബ്രുവരി 2 എന്നീ തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (2008 സ്‌കീം – സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്) ഡിസംബര്‍ 2021 പരീക്ഷകള്‍ ഫെബ്രുവരി 16, 18 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ല.
കേരളസര്‍വകലാശാലയുടെ എസ്.ഡി.ഇ., ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ബി.സി.എ., ബി.ബി.എ., ബി.എല്‍.ഐ.എസ്‌സി., ബി.എ., ബി.കോം. ഒന്ന് രണ്ട് സെമസ്റ്റര്‍ ഫെബ്രുവരി 2022 പരീക്ഷകള്‍ ഫെബ്രുവരി 22 മുതല്‍ ആരംഭിക്കുന്നതാണ് എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരിക്കും ബി.എല്‍.ഐ. എസ്‌സി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാര്‍ച്ച് 8, 24 എന്നീ തീയതികളില്‍ എസ്.ഡി.ഇ. കാര്യവട്ടത്ത് വെച്ച് നടത്തുന്നതാണ്. മറ്റു ദിവസങ്ങളില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
*പ്രാക്ടിക്കല്‍*
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2022 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 16, 18 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2022 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി, ഡിസംബര്‍ 2021 പ്രായോഗിക പരീക്ഷകള്‍ 2022 ഫെബ്രുവരി 16, 18 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
*ടൈംടേബിള്‍*
കേരളസര്‍വകലാശാല മാര്‍ച്ച് 2 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.)പരീക്ഷ ഫെബ്രുവരി 21 നും ആറാം സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.) പരീക്ഷ ഫെബ്രുവരി 23 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
*റഷ്യന്‍ കോഴ്‌സ് – സ്‌പോട്ട് അഡ്മിഷന്‍*
കേരളസര്‍വകലാശാല റഷ്യന്‍ വകുപ്പ് നടത്തുന്ന റഷ്യന്‍ സര്‍ട്ടിഫിക്കറ്റ്, റഷ്യന്‍ ഇന്റഗ്രേറ്റഡ് ഡിപ്ലോമ എന്നീ കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷന് ഫെബ്രുവരി 18 ന് രാവിലെ 9.30 മുതല്‍ 4.30 വരെ റഷ്യന്‍ പഠനവകുപ്പില്‍ വച്ച് നടത്തുന്നു. കോഴ്‌സുകളില്‍ ചേരാന്‍ താല്‍പ്പര്യമുളളവര്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു/പി.ഡി.സി. എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
*🔘Calicut University Announcements: കാലിക്കറ്റ് സർവകലാശാല*
*ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയില്‍ മാറ്റം*
ഫെബ്രുവരി 16, 17 തീയതികളില്‍ നടത്താനിരുന്നു 2020 പ്രവേശനം പ്രൈവറ്റ് വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ്. യു.ജി) നവംബര്‍ 2020 പരീക്ഷകള്‍ മാറ്റി. 18 മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. മാറ്റിവെച്ച പരീക്ഷകള്‍ യഥാക്രമം 25, 26 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നടക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
*എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്*
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 26-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ലാസിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളിനും സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2400288, 2407356, 7494
*ഹാള്‍ടിക്കറ്റ്*
ഫെബ്രുവരി 16-ന് തുടങ്ങുന്ന എസ്.ഡി.ഇ. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
*കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക*
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
*ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ*
സി.സി.എസ്.എസ്. – പി.ജി. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2004 മുതല്‍ 2008 വരെ പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ഏപ്രില്‍ 5-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
*🔘Kannur University Announcements: കണ്ണൂർ സർവകലാശാല*
*ഇന്റേണൽ മാർക്ക്*
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 15.02.2022 മുതൽ 19.02.2022 വരെ സമർപ്പിക്കാം.
*ഹാൾടിക്കറ്റ്*
16.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), നവംബർ 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
*🔘MG University Announcements: എംജി സർവകലാശാല*
*കരാർ നിയമനം*
മഹാത്മാഗാന്ധി സർവ്വകലാശാല സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ അംഗീകൃത എഞ്ചിനിയറിംഗ് ബിരുദമുള്ളവരെയാണ് പരിഗണിക്കുക. അറുപത് ശതമാനം മാർക്കോടെ എം.സി.എ അല്ലെങ്കിൽ എം.എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടാതെ ഐ.ടി മേഖലയിലോ, ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിലോ സർവ്വകലാശാലകളിലോ പൈത്തൺ, ആൻഗുലാർ ജെ.എസ് , പി.എച്ച്.പി, ജാവാ, ആൻഡ്രോയ്ഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ആർ.എച്ച്.സി.ഇ. സർട്ടിഫിക്കേഷൻ, എസ്.സി. ജെ.പി. യോഗ്യതകളും സർവ്വകലാശാലകളിലെ പ്രവൃത്തി പരിചയവും അഭികാമ്യം. ആകെ നാല് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്കളുടെ സ്കാൻ ചെയ്ത കോപ്പിസഹിതമുള്ള അപേക്ഷയും
ബയോ ഡാറ്റയും notificationada4 @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 23 നകം സമർപ്പിക്കണം. അപേക്ഷയുടെ ഒരു സെറ്റ് രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവ്വകലാശാല, പി.ഡി. ഹിൽസ് പി . ഓ, കോട്ടയം – 686560 എന്ന വിലാസത്തിൽ തപാൽ മുഖേനയും അയക്കണം. വിജ്ഞാപനത്തിനും കൂടുതൽ വിശദാംശങ്ങൾക്കും http://www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
*ഇന്റർവ്യൂ 17 ന്*
മഹാത്മാഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻ്റ് സ്പോർട്ട് സ് സയൻസസ് നടപ്പാക്കുന്ന എം.പി.ഇ.എസ് പദ്ധതിക്ക് കീഴിൽ ക്ലാസ്സെടുക്കുന്നതിന് ഒരു ഗസ്റ്റ് അധ്യാപികയെ നിയമിക്കുന്നു. ഇതിലേയ്ക്കുള്ള വോക്ക് – ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 17 ന് രാവിലെ 11ന് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻ്റ് സ്പോർട്സ് സയൻസസിൽ നടക്കും. ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ http://www.mgu.ac.in എന്ന വെബ് സൈറ്റിൽ.
*പരീക്ഷാ ഫലം*
2020 നവംബറിൽ നടന്ന എം.എസ്.സി മോളിക്കുലാർ ബയോളജി ആൻഡ് ജനറ്റിക് എഞ്ചിനീയറിംഗ് (സി എസ് എസ് ) രണ്ടാം സെമസ്റ്റർ റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
*▪️മറ്റു വിദ്യാഭ്യാസ വാർത്തകൾ*
*യു.ജി.സി നെറ്റ് കോച്ചിംഗ്*
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരി, പി.ജിയ്ക്ക് പഠിക്കുന്നവര്‍ക്കും പി.ജി കഴിഞ്ഞവര്‍ക്കുമായി യു.ജി.സി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഹ്യുമാനിറ്റീസ്-പേപ്പര്‍ I, കൊമേഴ്സ്-പേപ്പര്‍ II എന്നിവയുടെ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495069307. 8547005042.
Tags:
Latest