12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ ഡ്രൈവ് മെയ് 5, 6, 7 തിയ്യതികളിൽ ജില്ലയിലെ തിരഞ്ഞെടുത്ത വാക്സിനേഷൻ കേന്ദ്രങ്ങളിൽ നടക്കും. ഓൺലൈൻ വഴിയോ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തിയോ വാക്സിനെടുക്കാം. രാവിലെ 10 മണി മുതൽ ഉച്ചക്ക് ശേഷം 3 മണി വരെയാണ് സമയം. കോർബിവാക്സ് ആണ് ഉപയോഗിക്കുന്നത്. വാക്സിൻ എടുക്കുന്ന ദിവസം 12 വയസ്സ് പൂർത്തിയായിരിക്കണം.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് രോഗബാധ വീണ്ടും വർധിച്ചു വരുന്ന സാഹചര്യമുള്ളതിനാലും സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായും 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകി സുരക്ഷിതരാക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്, ഗവ. ജനറൽ ആശുപത്രി കോഴിക്കോട് ബീച്ച്, ജില്ലാ ആശുപത്രി വടകര എന്നിവടങ്ങളിലും താലൂക്ക് ആശുപത്രികളായ ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, പേരാമ്പ്ര, ഫറോക്ക്, കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവടങ്ങളിലും മുക്കം, നരിക്കുനി, ഓർക്കാട്ടേരി, തലക്കുളത്തൂർ, തിരുവള്ളൂർ ഉള്ളിയേരി, ചെറൂപ്പ, ചെറുവാടി, ചെറുവണ്ണൂർ, മേലടി, ഒളവണ്ണ, തിരുവങ്ങൂർ, വളയം എന്നീ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനെടുക്കാം.