*തിരുവനന്തപുരം:* പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബീവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ചു കൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ കഴിഞ്ഞില്ല. സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് നടപടികൾ മുന്നോട്ടു പോയില്ല.
പുതുതായി ആരംഭിക്കുന്ന മദ്യശാലകൾ:
തിരുവനന്തപുരം–5,
കൊല്ലം–6,
പത്തനംതിട്ട–1, ആലപ്പുഴ–4,
കോട്ടയം–6,
ഇടുക്കി–8,
എറണാകുളം–8,
തൃശൂർ–5,
പാലക്കാട്–6,
മലപ്പുറം–3,
കോഴിക്കോട്–6,
വയനാട്–4,
കണ്ണൂർ–4,
കാസർകോട്–2.
കോഴിക്കോട് ജില്ലയിൽ 6 പുതിയ ഔട്ട്ലറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
മുക്കം, താമരശ്ശേരി, കല്ലായ് റോഡ്, അത്താണിക്കൽ, വി.എം.ബി റോഡ്, കോട്ടൂളി എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്.
തിരക്ക് ഒഴിവാക്കാൻ 170 ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ബവ്കോ ശുപാർശ. എന്നാൽ, സർക്കാർ ഇത് പൂർണമായി അംഗീകരിച്ചില്ല. നേരത്തേ പൂട്ടിയ മദ്യശാലകൾ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രീമിയം ഷോപ്പുകളായി തുറക്കാനാണ് മുൻഗണന നൽകിയത്.
നിയമപരമായ മുന്നറിയിപ്പ്:- മദ്യപാനം ആരോഗ്യത്തിന് ഹാനികരം
Tags:
Latest