കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 21-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി കുട്ടികൾക്കു വേണ്ടി നടപ്പിലാക്കിയ ലാപ്പ്ടോപ്പുകളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് :പ്രസിഡണ്ട് റസിന യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ OK അമ്മദ്, മെമ്പർമാരായ വിൻസി തോമസ്, വിൽസൻ പാത്തിച്ചാൽ, പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹിം, അസി.സെക്രട്ടറി ബിജു എന്നിവർ പങ്കെടുത്തു സംസാരിച്ചു.