കൂരാച്ചുണ്ട്: കിഡ്സ് സോണിലും സിനെർജിയിലും സമ്മർ ക്യാമ്പിന്റെ ഭാഗമായി സ്വിമ്മിംഗ് ക്ലാസുകൾ ആരംഭിച്ചു. ശ്രീ ബിജു കക്കയവും ശ്രീമതി സ്നേഹ ബിജുവും നീന്തൽ പരിശീലനത്തിന്റെ ക്ലാസുകൾ നയിക്കുന്നത്.
നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജിൻസ് ജോസഫ് നിർവഹിച്ചു. ശ്രീ ബിജോയ് മൂലകുന്നേൽ, ശ്രീ വിനോദ് വെട്ടുകല്ലേൽ, ശ്രീ പ്രബീഷ് ചന്ദ്രൻ എന്നിവർ നേത്രത്വം നൽകുന്നു.