Trending

കക്കയം ഉരക്കുഴി ഭാഗത്ത് സഞ്ചാരികളുടെ ജീവന് ഭീഷണിയായി കിടക്കുന്ന മരം.




കക്കയം: കക്കയത്ത് മധ്യവേനലവധി ആഘോഷിക്കാനെത്തുന്ന നൂറു കണക്കിന് വിനോദ സഞ്ചാരികളുടെ ജീവന് ഭീഷണിയായി, റോഡിന് കുറുകെ ചാഞ്ഞു കിടക്കുന്ന മരം, വെട്ടിമാറ്റാതെ ഫോറസ്റ്റ് അധികൃതർ,

ഒരാളോട് 40 രൂപ വെച്ച് ഫിസ് ഈടാക്കുന്ന വനം വകുപ്പ് ,സഞ്ചാരികളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്തതിൽ സഞ്ചാരികൾ കടുത്ത അമർഷത്തിലാണ്. സഞ്ചാരികൾ ബന്ധപ്പെട്ടവരെ പരാതികൾ അറിയിച്ചെങ്കിലും, യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല.

 ആഴ്ചയിൽ രണ്ട് തവണ സ്ഥലം സന്ദർശിക്കുന്ന ജില്ലാ വനം വകുപ്പ് മേധാവിയും, സഞ്ചാരികൾ നേരിടുന്ന ഇത്തരം ഭീഷണികൾ നേരിട്ട് കണ്ടിട്ടും നടപടികൾ കൈകൊള്ളുന്നില്ലന്ന് പരക്കെ ആക്ഷേപം ഉണ്ട്

Post a Comment

Previous Post Next Post