Trending

കശുമാവ്




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 24-04-2022* 
🎋🌱🎋🌱🎋🌱🎋🌱

*🌴കശുമാവ്🌴*
➿➿➿➿➿➿➿

```തെക്കേ അമേരിക്കയിലെ ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശം. ടാൻസാനിയ, ഉഗാണ്ട, കെനിയ, മൊസംബിക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ കൃഷി ചെയ്തുവരുന്നു. ഇന്ത്യയിൽ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, ഒറീസ്സ, ബംഗാൾ, ബീഹാർ, മേഘാലയ, ത്രിപുര, ഗോവ, മദ്ധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. 

1590-ൽ പോർച്ചുഗീസുകാരാണ് കശുമാവ് ഇന്ത്യയിൽ കൊണ്ടുവന്നതെന്ന് കരുതുന്നു. ആഫ്രിക്കയിലും ഇന്ത്യയിലുമാണ് ഇന്ന് കശുമാവ് എറ്റവും കൂടുതൽ ക്യഷി ചെയ്യുന്നത്. നമുക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രധാന വിളയാണിത്. ഇന്ത്യയിൽ 800-ഓളം കശുവണ്ടി സംസ്കരണശാലകളുണ്ടെങ്കിലും, ആവശ്യമുള്ള കശുവണ്ടിയുടെ 50 ശതമാനം മാത്രമേ സംസ്കരണത്തിന് എത്തുന്നുള്ളൂ. തീരദശങ്ങളിലാണ് കശുമാവ് പ്രധാനമായും വളരുന്നത്. 

ഇന്ത്യയിൽ കശുമാവ് വളരുന്ന ആകെ സ്ഥലത്തിന്‍റെ 10 ശതമാനം കേരളത്തിലാണ്. തോട്ടണ്ടി ഉത്പാദനത്തിന്റെ ഏകദേശം 12 ശതമാനം കേരളത്തിൽനിന്നാണ്. കേരളത്തിലെ ശരാശരി കശുവണ്ടിയുൽപാദനം ഹെക്ടറിന് 875 കിലോഗ്രാമും ആണ്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ദേശീയ ശരാശരിയാകട്ടെ ഹെക്ടറിന് 820 കിലോഗ്രാമും. ശരാശരി വിളവ് കേരളത്തിൽ കൂടുതലാണെങ്കിലും, ജില്ലകൾ തോറും ഉത്പ്പാദനത്തിൽ വ്യത്യാസമുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ തോട്ടണ്ടി ഉത്പ്പാദിപ്പിക്കപ്പെടുന്നത്.

ഈ ഉൽപ്പാദനമെല്ലാം മഴയെ ആശ്രയിച്ചുമാത്രമാണ്. കണ്ണൂര്‍ ജില്ലയില്‍ ഉൽപ്പാദിപ്പിക്കപ്പെടുന്ന കശുവണ്ടി ഉയർന്ന ഗുണനിലവാരവും വലിപ്പവും പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കമ്പോളങ്ങളില്‍ അത് താരതമ്യേന കൂടുതല്‍ വില നേടിത്തരുന്നത്. തീരദേശങ്ങളിലാണ് കശുമാവ് കൂടുതല്‍ വളരുന്നതെങ്കില്‍ കൂടി, സംസ്ഥാനങ്ങള്‍ തോറും ഉൽപ്പാദനക്ഷമതയുടെ കാര്യത്തിലും, ഗുണനിലവാരത്തിന്‍റെ കാര്യത്തിലും അന്തരമുണ്ട്.

പശ്ചിമതീരത്തുൽപ്പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയുടെ വലിപ്പവും ഗുണമേൻമയും പൂർവതീരത്തുൽപ്പാദിപ്പിക്കപ്പെടുന്നവയെ അപേക്ഷിച്ച് മുന്തിയതാണെന്ന് കാണാം. മൺസൂണിൻറ അസ്ഥിരസ്വഭാവം നിമിത്തം കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ഈ കുറഞ്ഞ ഉൽപ്പാദനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കേരളത്തിൽ, കശുമാവിൽ നിന്നുള്ള ഉത്പാദനം മഴയെ ആശ്രയിച്ച് മാത്രമാണ്. മഴയെ ആശ്രയിച്ച് വളരുന്ന കശുമാവിന്‍റെ പൂവിടൽ, സ്ഥലത്തിന്‍റെ അക്ഷാംശം, ഉയരം, ലഭിക്കുന്ന വർഷപാതത്തിന്‍റെ അളവ് താപനില എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂവിട്ട് കായ് പിടിക്കുന്നതിന് കശുമാവിന് മഴ ആവശ്യമാണ്. അതുപോലെ കശുവണ്ടി പാകമാവുമ്പോൾ വരണ്ട കാലാവസ്ഥയും ആവശ്യമാണ്. 

വടക്കു കിഴക്കന്‍ കാലവർഷം ക്രമരഹിതമായാൽ മണ്ണില്‍ ഈർപ്പകമ്മി ഉണ്ടാവുകയും അത് പൂവിടലിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. മേഘാവൃതമായ അന്തരീക്ഷം തേയില കൊതുകിന്റെ സാന്നിദ്ധ്യം സജീവമാക്കുന്നു. ഈ സാഹചര്യം ആവർത്തിക്കപ്പെടുമ്പോൾ ഉത്പാദനം മന്ദീഭവിക്കും. അതിനാൽ, വിവിധ കാർഷിക കാലാവസ്ഥാ മേഖലകളിലുള്ള കശുമാവിന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും, അന്തരീക്ഷവുമായുള്ള പരസ്പരവർത്തനം മനസ്സിലാക്കേണ്ടിയിരിക്കുന്നു.```

കടപ്പാട് : ഓൺലൈൻ (കാലാവസ്ഥയും കൃഷിയും)
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post