ബാലുശ്ശേരി : വയലടയിൽ ശക്തമായ കാറ്റിലും മഴയിലും മരം കട പുഴകി വീണ് കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശം തകർന്നു.
ഡ്രൈവറും കണ്ടക്ടറും മൂന്നു യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് അപകടം.വയലട നിന്ന് ബാലുശ്ശേരി വഴി താമരശ്ശേരിക്കു പോകുന്ന ബസിനു മുകളിൽ തോരാടിനു സമീപത്ത് വെച്ചാണ് മരം വീണത്.
വൈകുന്നേരത്തെ മടക്ക ട്രിപ്പ് ആയതിനാലാണ് യാത്രക്കാർ കുറഞ്ഞത്. മരം ചാഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെട്ടന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നുവെന്നും ഡ്രൈവർ വി.പി രവി പറഞ്ഞു.
നാട്ടുകാരെത്തി മരം മുറിച്ചു മാറ്റി നീക്കിയതോടെ ബസ് ബാലുശ്ശേരി വരെ സർവീസ് നടത്തി.