Trending

മെയ്ഫ്ലവർ ഫ്ലവർ ഷോയ്ക്ക് ഇന്ന് തുടക്കം




ബാലുശ്ശേരി : കൊവിഡാന ന്തരം വ്യാപാര മേഖലയി ലും സാമ്പത്തിക മേഖലയി ലും ഉണ്ടായ മാന്ദ്യം പരിഹ രിക്കുന്നതിനും കലാസാം സ്കാരിക കായിക കൂട്ടായ്മകളെ പുനരുജ്ജീവിപ്പിക്കുന്ന തിനും ഊന്നൽ നൽകി ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയനും ഐഡിസി താമരശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെയ് വർഫ്ലവർഷോ ആൻഡ് ബിസിനസ്സ് എക്സ്പോ ഇന്ന് ആരംഭിക്കും.


*ഇന്ന് വൈകീട്ട് 5 മണിക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ എം.കെ രാഘവ ൻ എം.പി ഫ്ലവർ ഷോയുടെ ഉദ്ഘാടനം നിർവ്വഹിക്കും*.

 ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യതിഥിയായിരിക്കും. ജനശ്രീ ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ, ഐ.ഡി.സി. ഡയറക്ടർ കെ.കെ.എം ഹനീഫ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും വ്യാപാരി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.


വിവിധയിനം കാർഷിക കാർഷികേതര ഉൽപ ന്നങ്ങളുടെ പ്രദർശനത്തിനും വിൽപ്പനയ്ക്കും പുറമെ അക്വാഷോ, പെറ്റ്ഷോ, ചിൽഡ്രൻസ് പാർക്ക്, ഒട്ടക സവാരി, കുതിര സവാരിയും,  വിൽപ്പനയും,പുസ്കോത്സവം, പ്രമുഖതാരങ്ങൾ പങ്കെടുക്കു ന്ന വോളിബോൾ ടൂർണമെന്റ്,  കലാപരിപാടികൾ തുടങ്ങി വിവിധയിനം പരിപാടികളും സ്റ്റാളുകളും പെതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

 ഏപ്രിൽ 30 മുതൽ മേയ് 15 വരെ വൈകുന്നേരം 3 മണിമുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം നടക്കുക.

Post a Comment

Previous Post Next Post