കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് ആയുർ ആശുപത്രിയിൽ ഐ.പി. ബ്ലോക്ക് കെട്ടിടം നിർമിക്കുന്നു.ശിലാസ്ഥാപനം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് സച്ചിൻദേവ് എം.എൽ.എ. നിർവഹിക്കും. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷംരൂപ ഐ.പി. ബ്ലോക്കിനായി അനുവദിച്ചിട്ടുണ്ട്.
ആശുപത്രി നിലവിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പ്രവർത്തിക്കുന്നത്. കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ തിരിച്ചയയ്ക്കേണ്ട അവസ്ഥയായിരുന്നു. ഇത്തരം രോഗികൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് തലയാട്, തച്ചൻകുന്ന്, പനായി എന്നിവിടങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുകയാണ് പതിവ്. ആശുപത്രിയിൽ പഞ്ചകർമ, സ്പോർട്സ്, ആയുർവേദ, നേത്രവിഭാഗം എന്നിവ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം