🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 01-05-2022*
🎋🌱🎋🌱🎋🌱🎋🌱
*🌴തണ്ടുതുരപ്പന്‍🌴*
➿➿➿➿➿➿➿
```തണ്ടുതുരപ്പന്‍ പുഴുക്കള്‍ പയര്‍, പാവല്‍, വെള്ളരി വര്‍ഗ വിളകള്‍, കോവല്‍ പിന്നെ ഇഞ്ചി, നെല്ല് തുടങ്ങിയവയില്‍ വലിയ നാശം ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. തണ്ടുതുരപ്പന്‍ താരതമ്യേനെ ഇളം തണ്ടുകളെ ആണ് ആക്രമിക്കുക.
(1) ചെടികളുടെ തടത്തില്‍ ഈ കീടങ്ങളുടെ പ്യൂപ്പ സ്റ്റേജ് ഉണ്ടാകും. അതിനാല്‍ അവരെ തുരത്താന്‍ വേപ്പിന്‍ പിണ്ണാക്ക്/ വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത തെളി ഇവയില്‍ ഏതെങ്കിലും ഒന്ന് തടങ്ങളില്‍ ചേര്‍ത്ത് കൊടുക്കുക.
(2) വേപ്പിന്‍പിണ്ണാക്ക് കുതിര്‍ത്തു തെളി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളും തണ്ടും നനയും വിധം തളിക്കുക.
(3) മെറ്റാറൈസിയം അനോസേപ്ലിയെ ഇഞ്ചിയില്‍ വരുന്ന തണ്ട് തുരപ്പനെ ഫലപ്രദമായി ചെറുത്തുനിന്നിട്ടുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
(4) നെല്‍പ്പാടങ്ങളില്‍ ട്രൈക്കോകാര്‍ഡ് ഉപയോഗിക്കാം ... ട്രൈക്കോഗ്രമ്മ പ്രാണിയുടെ മുട്ടകള്‍ ആണ് ഈ കാര്‍ഡില്‍ ഉള്ളത്. പ്രാണിയെയാണ്. ഈ കാർഡുകൾ ചെറുതുണ്ടുകളാക്കി ചെടികളുടെ ഇലകളിൽ പതിച്ചോ ഇലക്കുമ്പിളിൽ കുത്തി കൊമ്പുകളിൽ നാട്ടിയോ കീടശല്യമുള്ള പാടങ്ങളിൽ വയ്ക്കാവുന്നതാണ്.
ഈ മുട്ടകൾ വിരിഞ്ഞിറങ്ങി വരുന്ന പ്രാണികള്‍ തണ്ടുതുരപ്പന്റേയും (ട്രൈക്കോഗ്രമ്മ ജപ്പോണിക്കം), ഓലചുരുട്ടിപ്പുഴുവിന്റേയും (ട്രൈക്കോഗ്രമ്മ ചിലോണിസ്) മുട്ടക്കൂട്ടങ്ങളെ തിരഞ്ഞുപിടിച്ച് അവയിൽ മുട്ടയിടുന്നു. ഇങ്ങനെയിടുന്ന മുട്ടകൾ വിരിഞ്ഞിറങ്ങുന്നവ ശത്രുപ്രാണികളുടെ മുട്ടക്കൂട്ടങ്ങളുടെ ഉൾഭാഗം തിന്നുവളരുകയും അവയുടെ ജീവിതചക്രം പൂർത്തിയാവുകയും ചെയ്യുന്നു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
(5) പപ്പായ ഇല സത്ത്... 100ഗ്രാം പപ്പായ ഇല നുറുക്കി 200മില്ലി വെള്ളത്തില്‍ ഇട്ടു വയ്ക്കുക. അടുത്ത ദിവസം ഇത് അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കാം. ഇഞ്ചി നീര്, ഗോമൂത്രം തുടങ്ങിയത് ഇതോടൊപ്പം ചേര്‍ത്താല്‍ വളരെ ശക്തമായ പ്രതിരോധം സൃഷ്ട്ടിക്കാം.
(6) ബാസില്ലസ് തുറിൻജിയെൻസിസ് എന്ന മിത്ര ബാക്ടീരിയ ലിക്വിഡ് രൂപം ലഭ്യമാണ്. ഇത് അഞ്ചു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ തണ്ടുതുരപ്പനെ ഓടിക്കാം.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Local