കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ 21-7-2022 മുതൽ പുതിയ ട്രാഫിക്ക് പരിഷ്‌കരണം നടപ്പിലാക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന അഡ്വൈാസറി കമ്മിറ്റി തീരുമാനിച്ചു..
കൂരാച്ചുണ്ട് പഞ്ചായത്ത് ബസ്സ് സ്റ്റാൻ്റിൽ ബസ്സാല്ലാതെ മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ല. കൂരാച്ചുണ്ട് അങ്ങാടിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടൂ വീലർ മാത്രം ഒരു വശത്ത് പാർക്കു ചെയ്യാൻ പാടുള്ളു.ശാന്തി മെഡിക്കൽസിൻ്റെ അടുത്ത് റേഷൻ കട ഉൾപ്പെടെയുള്ള സ്ഥലത്ത് പാർക്കിംങ്ങ് പാടില്ല. കൂടാതെ ബാലുശ്ശേരി ജംഗഷൻ മുതൽ മീൻ മാർക്കറ്റ് വരെ ഇരുവശത്തും പാർക്കിംങ്ങ് പാടില്ല.
പുതിയ ട്രാഫിക്ക് പരിഷ്കരണം ലംഘിച്ചാൽ പോലിസ് ഫൈൻ ഈടാക്കുന്നതാണ്.
അഡ്വൈാസറി കമ്മിറ്റി യോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ.ഓ.കെ അഹമ്മദ്, സണ്ണി പുതിയ കുന്നേൽ, ശ്രീമതി സിമിലി ബിജു, ശ്രി വിജയൻ കിഴക്കേമീത്തൽ, സബ് ഇൻസ്പെക്ടർമാരായ സൂരജ് എസ്.ആർ, സുനിൽ കുമാർ ടി.ആർ
വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പാരഡൈസ്, വ്യാപാരി വ്യവസായി സമതി പ്രതിനിധി സലിം അമരപറമ്പിൽ. ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളായ അനീഷ് ടി.എൻ., ഇക്ബാൽ ടി.എം., അനിൽ അറക്കൽ എന്നിവർ പങ്കെടുത്തു.