Trending

24 മണിക്കൂർ ‘ഓൺ’, വിലകുറച്ച് വിൽപന; പെൺകുട്ടികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ



കോഴിക്കോട് • ജില്ലയിലെ വിദ്യാർഥികളെയും യുവാക്കളെയും അടിമകളാക്കാൻ ആയിരം കൈകളും നൂറായിരം കുരുട്ടുവഴികളുമായി ലഹരിമാഫിയ വല വിരിക്കുമ്പോൾ നിസ്സഹായരായി സാധാരണ മനുഷ്യർ. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ കുരുക്കാൻ പുതിയ തന്ത്രങ്ങളുമായി ലഹരിമാഫിയ രംഗത്തിറങ്ങിക്കഴിഞ്ഞുവെന്നു സമീപകാലത്തു കോഴിക്കോട് ജില്ലയിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നു

രാസലഹരി വിദ്യാർഥികളിലേക്ക്

പുതുതലമുറ രാസലഹരിമരുന്നുകളാണ് വിദ്യാർഥികളെ കീഴടക്കാൻ ജില്ലയിൽ വ്യാപകമായി വിൽപന നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവോ മദ്യമോ പോലെ ഉപയോഗിച്ചു കഴിഞ്ഞാൽ ഗന്ധമുണ്ടാവില്ല. രാസലഹരി ഉപയോഗിച്ചവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുകയില്ല. ഈ രണ്ടു ഗുണങ്ങളാണ് വിദ്യാർഥികളെയും യുവാക്കളെയും രാസലഹരിയിലേക്ക് അടുപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.
കഞ്ചാവിനേക്കാൾ പതിൻമടങ്ങ് ലഹരിയാണ് ‘എംഡിഎംഎ’യും ‘മെത്ത് ആംഫെറ്റമൈനു’മടക്കമുള്ള രാസലഹരിമരുന്നുകൾ പകരുന്നത്. നാഡീവ്യൂഹവും ഞരമ്പുകളും വഴി തലച്ചോറിനെയാണ് നേരിട്ട് ബാധിക്കുന്നത് എന്നതിനാൽ രാസലഹരിക്കു ശക്തി കൂടുതലാണ്. പല വർണങ്ങളുള്ള മായക്കാഴ്ചകളുടെ ലോകത്ത് 24 മണിക്കൂറോളം പിടിച്ചുനിർത്താൻ ഇവയ്ക്കു കഴിയും. ഉറക്കമില്ലാതെ 24 മണിക്കൂർ ‘ഓൺ’ ആയിരിക്കുമ്പോഴും വിശപ്പോ വേദനയോ അറിയില്ലെന്നു ലഹരിവിൽപനക്കാരനായ വ്യക്തി വെളിപ്പെടുത്തുന്നു.
• 
കുട്ടികളെ പിടിക്കാൻ പലരീതി 

സ്കൂൾ കുട്ടികളെ ഉൾപ്പെടെ കേന്ദ്രീകരിച്ച് ലഹരി മരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണു കഴിഞ്ഞ ദിവസം പിടിയിലായ നാസറെന്ന് പൊലീസ് പറഞ്ഞു. ആദ്യം ആൺകുട്ടികളെയാണു ലഹരി വിൽപനയ്ക്കു കൂടെക്കൂട്ടുക. പിന്നീട് ഇവരെ ഉപയോഗിച്ച് പെൺകുട്ടികളെക്കൂടി വശത്താക്കുന്നതായിരുന്നു രീതി. ലഹരിമാഫിയയ്ക്കെതിരെ പൊലീസും ഡൻസാഫും എക്സൈസ് വിഭാഗവും നടത്തുന്നത് ശക്തമായ പോരാട്ടങ്ങളാണ്.
 
കേസുകളിൽ ഭൂരിഭാഗവും പുതുതലമുറ

ഒരുമാസത്തിനിടെ ജില്ലയിൽ പിടികൂടിയ ലഹരിക്കടത്ത് കേസുകൾ ഞെട്ടിക്കുന്നതാണ്:
പതിനാറുകാരിയായ ദലിത് വിദ്യാർഥിനിയെ പുറക്കാട്ടിരി സ്വദേശി നാസർ ബെംഗളൂരുവിലേക്കു കടത്തിക്കൊണ്ടുപോയ സംഭവമാണ് ഏറ്റവുമൊടുവിൽ നടന്നത്. പത്താംക്ലാസ് പൂർത്തിയാക്കിയ പെൺകുട്ടി ടിസി വാങ്ങാനെന്നുപറഞ്ഞു വീട്ടിൽനിന്നിറങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു. എംഡിഎംഎ അടക്കമുള്ള മാരക ലഹരി മരുന്നു നൽകി കുറെക്കാലമായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും പെൺവാണിഭ സംഘങ്ങളിലേക്കെത്തിക്കാൻ ബെംഗളൂരുവിലേക്ക് കുട്ടിയുമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അതിവിദഗ്ധമായി ഇയാളെ പിടികൂടിയത്.

• ഒളവണ്ണ സ്വദേശികളായ രണ്ടു വിദ്യാർഥിനികളെ എറണാകുളത്തെ ലോഡ്ജ്മുറിയിൽ എംഡിഎംഎ ഉപയോഗിച്ച് അവശനിലയിൽ കണ്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്. ജോലി അന്വേഷിച്ചുപോയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ എംഡിഎംഎയുടെ അംശം കണ്ടെത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
.• 
ഫുട്ബോൾ ടർഫുകളിൽ എത്തുന്ന കൗമാരക്കാർക്കും യുവാക്കൾക്കും വിൽക്കാൻ എംഡിഎംഎയുമായെത്തിയ യുവാവിനെ ഒരാഴ്ച മുൻപ് പന്നിയങ്കര പൊലീസ് പിടികൂടിയിരുന്നു.
.• 
കോഴിക്കോട് ബീച്ച് ജില്ലാ ജനറൽ ആശുപത്രിക്കു സമീപത്തെ ലഹരി മോചന കേന്ദ്രത്തിലെത്തുന്നവരെ വലവിരിച്ച് ലഹരി വിൽപന നടത്തുന്നയാളെ ലഹരിവിരുദ്ധദിനത്തിലാണ് ഡൻസാഫ് പിടികൂടിയത്.
.• എംഡിഎംഎ അടക്കമുള്ള രാസലഹരി വാങ്ങാൻ പണം കണ്ടെത്താനായി ബൈക്കുകൾ മോഷ്ടിച്ചുവിൽക്കുകയും വിദ്യാഭ്യാസ ഓഫിസുകളിലെ ലാപ്ടോപുകൾ വരെ മോഷ്ടിച്ചുവിൽക്കുകയും ചെയ്ത കൗമാരക്കാരെയും കഴിഞ്ഞ ഒരു വർ‍ഷത്തിനിടെ പൊലീസ് പിടികൂടി.
 
വിദ്യാർഥികൾക്ക് മിനിപാക്കറ്റ്

വിലകൂടിയ എംഡിഎംഎയാണോ വിലയൽപം കുറഞ്ഞ മെത്ത്ആംഫെറ്റമിനാണോ ലഹരിക്കടത്തുകാരുടെ കയ്യിൽനിന്ന് പിടികൂടിയതെന്നു തിരിച്ചറിയുകയെന്നതാണ് പൊലീസുകാർ നേരിടുന്ന പ്രധാന വെല്ലുവിളി. ഗ്രാമിന് 3,000 രൂപ വിലയുണ്ടായിരുന്ന എംഡിഎംഎ വിദ്യാർഥികളെക്കൂടി വലയിലാക്കാൻ ജില്ലയിൽ വില കുറച്ചാണ് വിൽപന നടത്തുന്നത്. രണ്ടാഴ്ചയായി ഗ്രാമിനു 1500 രൂപയ്ക്കാണു വിൽപനയെന്നു കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ പിടിയിലായ ലഹരിക്കടത്തുകാരൻ പൊലീസിനു മൊഴി നൽകി.
 • 
വ്യാപകം മെത്ത്ആംഫെറ്റമിൻ

എംഡിഎംഎയേക്കാൾ 500 രൂപയോളം വില കുറവാണ് മെത്ത്ആംഫെറ്റമിന്. ശരാശരി 1000 രൂപയ്ക്കാണ് മെത്ത്ആംഫെറ്റമിൻ വിൽക്കുന്നത്. എന്നാൽ വിദ്യാർഥികൾക്ക് 500 രൂപ നിരക്കിൽ വിൽക്കാനായി പായ്ക്കുകളാക്കുന്നുണ്ടെന്ന് അടുത്തിടെ അറസ്റ്റിലായയാളിൽനിന്ന് പൊലീസ് കണ്ടെത്തി.
ജില്ലയിൽ ഇപ്പോൾ മെത്ത്ആംഫെറ്റമിനാണ് കൂടുതൽ എത്തുന്നതെന്നാണു പൊലീസ് സംശയിക്കുന്നത്. രണ്ടും തിരിച്ചറിയണമെങ്കിൽ ലാബിലെത്തിച്ച് രാസപരിശോധന നടത്തണം. ഒരു ഗ്രാം എംഡിഎംഎ പിടികൂടിയാൽ ലഹരിക്കടത്തുകാരനു ജാമ്യം ലഭിക്കില്ല. വടകരയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുക. എന്നാൽ മെത്ത്ആംഫെറ്റമിനാണെന്നു തിരിച്ചറിഞ്ഞാൽ ജാമ്യം എളുപ്പത്തിൽ ലഭിക്കും.ഇന്ത്യയിലെത്തിയ വീസാ കാലാവധി കഴിഞ്ഞ നൈജീരിയക്കാർ ബെംഗളൂരു, ഗോവ, ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ ഉണ്ടാക്കുന്നുവെന്നാണ് എക്സൈസിനു ലഭിച്ച വിവരം. രണ്ടുമാസം മുൻപു നഗരപരിധിയിലെ ഷോപ്പിങ് മാളിൽ ക്ലോക്ക് റൂമിൽ ലഹരിമരുന്നുവച്ച ശേഷം ടോക്കൺ കീ മറ്റൊരാൾക്ക് കൈമാറുന്നതിനിടെ നൈജീരിയക്കാരൻ പിടിയിലായിരുന്നു.
 
• കടത്തിന് പഴയ സൂത്രം, പുതുവഴി

മുൻകാലങ്ങളിൽ സ്വർണക്കടത്തുകാർ പ്രയോഗിച്ചിരുന്ന പല മാർഗങ്ങളുമാണ് ലഹരിമാഫിയ രാസലഹരിക്കടത്തിന് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം രാസലഹരി പിടിച്ചത് മൊബൈൽ ചാർജറിന്റെ കവറിലാണ്. ടോയ് ഗണ്ണിനുള്ളിലും പാക്കറ്റ് ജ്യൂസിന്റെ അടിഭാഗം മുറിച്ച് അതിനുള്ളിലുമൊക്കെ ലഹരി നിറച്ച് സാധാരണ പരിശോധനകളിൽ കണ്ടെത്താനാവാത്ത രീതിയിലാണ് രാസലഹരി എത്തിക്കുന്നത്.
 
വൻ പ്രതിഫലം, പണമുണ്ടാക്കാ

ഡൽഹിയിൽനിന്നും ബെംഗളൂരുവിൽനിന്നും ജില്ലയിലേക്കു രാസലഹരിമരുന്ന് എത്തിക്കുന്ന ഒരാൾക്കു 10,000 രൂപയും ചെലവുമാണു പ്രതിഫലം. പരസ്പരം അറിയാത്തവരായതിനാൽ മാഫിയാസംഘത്തിന്റെ കണ്ണികളെ കണ്ടെത്താന്‍ പ്രയാസമാണ്. ഓൺലൈനായി ഓർഡർ നൽകിയശേഷം വിലാസത്തിൽ സാധനം എത്തിക്കുന്ന സംഘവും സജീവമാണ്.

Post a Comment

Previous Post Next Post