Trending

കക്കയം ഡാമിന്റെ ഷട്ടർ 8 മണിക്ക് ഉയർത്തും




കക്കയം : കക്കയം ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ചു റെഡ് അലേർട് ലെവലിന് മുകളിൽ എത്തിയിരിക്കുന്നു. കക്കയം ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ഇടയ്ക്കിടക്ക് മഴ പെയ്യുന്നുണ്ട്. ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഇന്ന് രാത്രി 8 മണിയോടുകൂടി ഡാമിൻറെ ഒരു ഷട്ടർ 15 സെൻറീമീറ്റർ ഉയർത്തി സെക്കൻഡിൽ 25 ക്യൂബിക് മീറ്റർ എന്ന അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതാണ്.

ഇതുമൂലം കുറ്റിയാടി പുഴയിൽ 20 സെൻറീമീറ്റർ ഓളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. ആവശ്യമെങ്കിൽ പുറത്തേക്ക് വിടുന്ന ജലത്തിൻറെ അളവ് ഘട്ടം ഘട്ടമായിട്ട് വർദ്ധിപ്പിക്കുന്നതാണ്. കുറ്റ്യാടി പുഴക്ക് ഇരു കരങ്ങളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തേണ്ടതാണ്.


_ എക്സിക്യൂട്ടീവ് എൻജിനീയർ, ഡാം സേഫ്റ്റി ഡിവിഷൻ

Post a Comment

Previous Post Next Post