Trending

റാഗിങ്; കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍



കോഴിക്കോട്: ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന പരാതിയിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ 3 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.അവസാന വര്‍ഷ വിദ്യാര്‍ഥികളായ രണ്ടുപേരെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ആന്റി റാഗിങ് കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.

റാഗിങ്ങിന് വിധേയനായ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയും തേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ റെക്കോര്‍ഡ് എഴുതി തരണമെന്ന് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണ് പരാതി.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാവ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെജി സജീത്ത് കുമാര്‍ ഹോസ്റ്റലിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റാഗിങ് പരാതിയെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. 4 മാസം കഴിയുന്നതിന് മുന്‍പേയാണ് വീണ്ടും റാഗിങ് നടന്നത്.


Post a Comment

Previous Post Next Post