➖➖➖➖➖➖➖➖ കുരുന്നുകളിൽ കാഴ്ചയുടെയും ആകാംക്ഷയുടെയും വിസ്മൃതി ഉയർത്തിക്കൊണ്ട് ജി എം യു പി സ്കൂൾ എളേറ്റിൽ വട്ടോളിയിലെ വിദ്യാർത്ഥികൾക്കായി താമരശ്ശേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ Newtongate Educational Institution സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും കാഴ്ച പരിശോധനയും നടത്തി. പരിപാടി മുൻ ദേശീയ വോളിബോൾ താരവും കായിക അധ്യാപികയുമായ
TR സുജാത ഉദ്ഘാടനം ചെയ്തു .Newtongate പ്രിൻസിപ്പൽ അശ്വതി അരുൺ ക്യാമ്പിന് നേതൃത്വം നൽകി...രക്ത ഗ്രൂപ്പ്നിർണയ വിഭാഗത്തിന് ന്യൂട്ടൺ ഗേറ്റ് അധ്യാപകരായ അനു, അർച്ചന, ഹബീബ എന്നിവരും കാഴ്ച പരിശോധന വിഭാഗത്തിന് അധ്യാപിക ഫസ്നയും കോളേജ് വിദ്യാർത്ഥികളും നേതൃത്വം നൽകി. പരിപാടിയിൽ ജി എം യു പി സ്കൂൾ പ്രധാന അധ്യാപകൻ അനിൽ, സ്റ്റാഫ് സെക്രട്ടറി എം പി മുഹമ്മദ് ,സീനയർ അസിസ്റ്റൻറ് സലിം, JRC കൗൺസിലർമാരായ ജാസ്മിൻ, നിജിഷ ന്യൂട്ടൺ ഗേറ്റ് HR ശോഭിത ജോസ് ലി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും JRC വളണ്ടിയർമാരുടെയും നിറഞ്ഞ സാനിദ്ധ്യവും സഹകരണവും പരിപാടിയെ വിജയ പ്രഥമാക്കി.....