Trending

സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിൽ വീണു വിദ്യാർത്ഥി മരിച്ചു




ഫറോക്ക്: മദ്രസ വിട്ടു വരുന്ന വഴി  സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.
ചെറുവണ്ണൂർ  കൊളത്തറ അറക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെയും സാഹിനയുടെയും
 മകൻ മുഹമ്മദ് മിർഷാദ് (13 ) മരിച്ചത് .കൊളത്തറ മദ്രസ ങ്ങാടി മനീറുൽ ഇസ്ലാം മദ്രസ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ പതിനൊന്നര മണിയോടെ മദ്രസ വിട്ട് പോകുമ്പോൾ വീടിനടുത്തുള്ള വലിയ പറമ്പ് കുളത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ഏറെ വൈകിയാണ് പ്രദേശവാസികൾ അറിഞ്ഞത്. നാട്ടുകാർ ചേർന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ഇപ്പോൾ  മെഡിക്കൽ  കോളേജ് ആശുപത്രിയിൽ.
കൊളത്തറ ആത്മവിദ്യാസംഘം യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. 

സഹോദരങ്ങൾ:- ദിൽഷാദ്
ഷിഫാന

Post a Comment

Previous Post Next Post