*മാവൂർ :* മാവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷൻ പരിസരത്ത് നിർത്തിയിരുന്ന തൻ്റെ ബൈക്കുമെടുത്ത് എവിടെയും നിർത്താതെ 15 കിലോമീറ്റർ അപ്പുറമുള്ള തന്റെ വീട്ടിലെത്തി ബൈക്ക് നിർത്തിയ ശേഷം കുളികഴിഞ്ഞ് പുറത്തേക്ക് പോകാൻ വേണ്ടി ബൈക്ക് എടുക്കാൻ വന്നപ്പോഴാണ് ബൈക്കിനുള്ളിൽ നിന്നും പാമ്പ് ഇറങ്ങി വരുന്നത് കണ്ടത്
പാമ്പ് വീണ്ടും ബൈക്കിനുള്ളിലേക്ക് എവിടെയോ കയറുകയും ഏറെ പരിശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയാത്തതിനാൽ തൻ്റെ വീടിനടുത്തുള്ള പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തി തിരഞ്ഞപ്പോൾ പാമ്പ് ബൈക്കിന്റെ ഏതോ ഒരു ഗ്യാപ്പിൽ കിടക്കുന്നതായി കാണുകയും അവിടെനിന്ന് പാമ്പിനെ പിടികൂടുകയും ചെയ്തു .നമ്മൾ ബൈക്കോ മറ്റ് വാഹനങ്ങളോ സ്റ്റാർട്ട് ചെയ്ത് പുറത്ത് പോകുന്നതിനു മുമ്പായി വാഹനങ്ങളുടെ ബാഹ്യവശവും, ഉൾവശവും നിർബന്ധമായും പരിശോധിക്കേണ്ടതാണ്, കൂടാതെ മഴക്കാലമായതിനാൽ വീടിന്റെ തറയോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന അനാവശ്യ വസ്തുക്കൾക്കിടയിലൊക്കെ ഇത്തരം വിഷ ജീവികൾ ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള തിനാലും എല്ലാവരും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു