Trending

കുളിരാമുട്ടി സ്രാമ്പിയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃദദേഹം കണ്ടെടുത്തു





കൂടരഞ്ഞി : കുളിരാമുട്ടി സ്രാമ്പിയിൽ  ഒഴുക്കിൽപെട്ട കാണാതായ ആളുടെ മൃദദേഹം കണ്ടെടുത്തു. 

തിരുവമ്പാടി സ്വദേശി വെണ്ണായപ്പിള്ളി ജോസഫ് (കൂഞ്ഞൂട്ടി 75) ആണ് മരിച്ചത്

റോഡിന് കുറുകെ തോട് ഒഴുകുന്ന ഇവിടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടതാണെന്ന് കരുതുന്നു.

 സംഭവസ്ഥലത്ത് അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കും ചെരുപ്പും കണ്ടതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ  പ്രദേശത്ത് നടത്തിയ തിരച്ചിലാണ് 500 മീറ്റർ താഴെ നിന്നും മൃദദേഹം കണ്ടെത്തിയത്

Post a Comment

Previous Post Next Post