Trending

ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷപ്പെടുത്തി പതിനൊന്നുകാരൻ.





ഇയ്യാട് : ഒഴുക്കിൽ പെട്ട കുട്ടിയുടെ രക്ഷകനായി പതിനൊന്നുകാരൻ. കഴിഞ്ഞ ദിവസം ഇയ്യാട് -മങ്ങാട് തോട്ടിൽ കൂരിപ്പുരം ഭാഗത്ത്, തോട്ടിൽ വീണ ഒൻപത് വയസ്സുള്ള ആൺ കുട്ടിയെ യാണ് അയൽവാസിയായ എടപ്രം കണ്ടി  മുഹമ്മദ്‌ റസാൻ       ശക്തമായ ഒഴുക്കുള്ള തോട്ടിലേക്ക് ചാടി ജീവൻ രക്ഷിച്ചത്. റസാനും മാതാവ് ഷംനയും ഇയ്യാട് നിന്നും വരുമ്പോഴാണ്  സൈക്കിളിൽ പോകുന്ന കുട്ടി തോട്ടിലേക്ക് വീഴുതുന്നത് കാണുന്നത്. ഉടൻ തന്നെജീവൻ പണയം വെച്ച് റസാൻ തോട്ടിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു.   സൈക്കിൾ തോട്ടിൽ നിന്നും കരയിലേക്ക് എടുക്കുകയും ചെയ്തു. ഇയ്യാട് എം. ഐ. യു. പി. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി റസാൻ സൗദി പ്രവാസിയായ ഇ. കെ. നൗഷാദിന്റെ മകനാണ്. ധീരത കാണിച്ച മുഹമ്മദ്‌ റസാനെ ബന്ധുക്കളും അയൽവാസി കളും 
  അഭിനന്ദിച്ചു.

Post a Comment

Previous Post Next Post