Trending

കുതിച്ചുപാഞ്ഞ് ഫയർഫോഴ്സും ആംബുലൻസുകളും: പുഴയിൽ കണ്ടത് പശുവിൻ്റെ ജഡം



കോടഞ്ചേരി : ഫയർഫോഴ്സിൻ്റെ ആംബുലൻസ് വാഹനവും വിവിധ സംഘടനകളുടേതുൾപ്പെടെയുള്ള ആംബുലൻസുകളും കോടഞ്ചേരി ഭാഗത്തേക്ക് കുതിച്ചു പാഞ്ഞത് ആശങ്കയ്ക്കൊപ്പം പ്രതീക്ഷകൂടിയായി. കഴിഞ്ഞ തിങ്കളാഴ്ച പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന അഭ്യൂഹം കാട്ടുതീ പോലെ പരന്നു. ഇന്ന് രാവിലെ 9.30 യോടെ പതങ്കയം ചെക് ഡാമിന് സമീപം പൊങ്ങി, അഴുകിയ നിലയിൽ കാണപ്പെട്ട പശുവിൻ്റെ ജഡമാണെന്ന് പിന്നീട് സ്ഥിരീകരണം.ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. 
അതേ സമയം ഹുസ്നിക്കു വേണ്ടിയുള്ള പത്താംദിവസത്തെ തിരച്ചിൽ ആരംഭിച്ചു.

Post a Comment

Previous Post Next Post