Trending

ബഥാനിയയിൽ അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കമായി




പുല്ലൂരാംപാറ : താമരശ്ശേരി രൂപയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ 101 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന (2424 മണിക്കൂർ) ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡ ജപമാല സമർപ്പണത്തിനും താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തുടക്കം കുറിച്ചു. 

ജൂലൈ 20ന് രൂപതാദ്ധ്യക്ഷനോട് ചേർന്ന് വൈദികരും സന്യസ്തരും വിശ്വാസികളും ഒന്ന് ചേർന്ന് ആരംഭിച്ച  പ്രാർത്ഥന യജ്ഞം ഒക്ടോബർ 28ന് അവസാനിക്കും.

ഈ വർഷം ലോകസമാധാനത്തിനും കുടുംബ വിശദീകരണത്തിനും വേണ്ടി പ്രാർത്ഥിക്കുവാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വിശുദ്ധ ബലി മദ്ധ്യേ ആഹ്വാനം ചെയ്തു . 




സമാധാനത്തിന്റെ രാഞ്ജിയായ പരിശുദ്ധ അമ്മയുടെ മേലങ്കിയ്ക്കുള്ളിൽ അഭയം തേടി മനുഷ്യകുലം സമാധാനം കണ്ടെത്തണമെന്നും പാറമേൽ അടിസ്ഥാനം ഇട്ട ഭവനം പോലെ നമ്മുടെ കുടുംബങ്ങൾ ദിവ്യകാരുണ്യവും പരിശുദ്ധ ജപമാലയമാകുന്ന ബലിഷ്ടമായ പാറമേൽ പണിതുയർത്തേണ്ട കാലങ്ങളിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്നും പിതാവ് വചനപ്രഘോഷണത്തിൽ ഉദ്ബോധിപ്പിച്ചു. 

ആവേ മരിയ ഹാളിന്റെ വെഞ്ചിരിപ്പിനും തിരുശേഷിപ്പ് പ്രതിഷ്ഠയ്ക്കും പിതാവ് നേതൃത്വം നൽകി. 

സഹകാർമികരായി  രൂപതാ വികാരി ജനറാൾ ഫാ. ജോൺ ഒറവുംങ്കര, പുല്ലൂരാംപാറ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ, തിരുവമ്പാടി ഫൊറോനാ വികാരി ഫാദർ തോമസ് നാഗപറമ്പിൽ, വിളക്കാംതോട് ,(പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ സാനു താണ്ടാംപറമ്പിൽ മുതലായവരും നിരവധി വൈദികരും സന്യസ്തരും  ആയിരക്കണക്കിന് വിശ്വാസികളും ഈ അനുഗ്രഹീത ശുശ്രൂഷകൾക്ക്  സാക്ഷ്യം വഹിക്കുവാൻ എത്തിച്ചേർന്നു. 

രാപകലുകളിൽ ഇടമുറിയാതെ നടത്തുന്ന ദിവ്യകാരുണ്യ ആരാധനയിലും ജപമാല സമർപ്പണത്തിലും കഴിവതും എല്ലാവരും പങ്കുചേരണമെന്നും,  ദൈവാനുഗ്രഹവും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണവും പ്രാപിക്കുവാൻ കടന്നുവരണമെന്നും ബഥാനിയ ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പുളിക്കൽ ഓർമിപ്പിച്ചു. 

അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ ഷാരോൺ കൊച്ചുപുരയിൽ, ഫാദർ ജോബിൻ  തെക്കേക്കരമറ്റം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post