Trending

കൂരാച്ചുണ്ട് പ്രസ്ഫോറം അനുമോദന സമ്മേളനം നടത്തി




കൂരാച്ചുണ്ട് : പഞ്ചായത്തിലെ കൂരാച്ചുണ്ട് , കല്ലാനോട് സ്കൂളുകളിൽ നിന്നും എസ് എസ് എൽസി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികളെ കൂരാച്ചുണ്ട് പ്രസ്ഫോറം ആദരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒ.കെ. അമ്മദ്, ജോബിൻ പാലത്തുംതലക്കൽ, സിറാജ് തെരുവത്ത്, എം.സി. ബീന കക്കയം,അമ്മദ് മുണ്ടേരി എന്നിവരെ അനുമോദിച്ചു.         

          അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് മെംമ്പർ റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറം 10-ാം വാർഷികാഘോഷ പരിപാടി കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന  പള്ളി വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.



പ്രസ് ഫോറം പ്രസിഡന്റ് ജോയി കുര്യൻ മുട്ടുംമുഖത്ത് അധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവ് സജി എം. നരിക്കുഴി പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ വി.കെ. ഹസീന. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. അമ്മദ്, പ്രിൻസിപ്പൽമാരായ ജെസ് ലി ജോൺ , ലൗലി സെബാസ്റ്റ്യൻ , പ്രധാനാധ്യാപകരായ സജി ജോസഫ് ജേക്കബ് കോച്ചേരി , യുവ ഗവേഷകൻ  ജോബിൻ പാലത്തുംതലക്കൽ, അസ്മ സുമീർ , എം.എം. മൊയ്തീൻ ,സന്ദിപ് കളപ്പുര എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post