നാദാപുരം: ഭാര്യയ്ക്ക് നൽകാൻ ഹോട്ടലിൽ ഏൽപ്പിച്ച പണവുമായി അജ്ഞാത മുങ്ങി. ഹോട്ടലിൽ സ്ത്രീയുടെ പരാക്രമം. കല്ലാച്ചിയിൽ ചൊവ്വാഴ്ച്ച രാവിലയാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാൾ കൗണ്ടറിൽ ഉണ്ടായിരുന്നയാളുടെ കൈവശം പണം നൽകുകയും ഭാര്യ വന്നാൽ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അൽപ്പ സമയം കഴിഞ്ഞ് ഹോട്ടലിൽ എത്തിയ ഒരു സ്ത്രീ ആരെങ്കിലും പണം തരാനായി ഏൽപ്പിച്ചിട്ടുണ്ടോ എന്ന് കൗണ്ടറിൽ അന്വേഷിക്കുകയും ജീവനക്കാരൻ ഈ സ്ത്രീക്ക് പണം നൽകുകയും ആയിരുന്നത്രേ.
ഇതിന് ശേഷമാണ് പണത്തിന്റെ യഥാർത്ഥ ഉടമയായ സ്ത്രീ ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ടത്. കുറച്ച് സമയം മുമ്പ് ഒരു സ്ത്രീ വന്ന് പണം വാങ്ങി പോയതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞെങ്കിലും സ്ത്രീ ബഹളം വെച്ചു തൊഴിലാളി കളോട് കയർത്തു.ഇതിനു പുറമെ ഹോട്ടലിലെ ഭക്ഷണം നശിഫ്പിക്കുയും കയ്യേറ്റം ചെയ്യുകയും ചെയ്തു . ചൂടുളള കറി ഒഴിച്ചതിനാൽ പൊള്ളലേറ്റ തൊഴിലാളി കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രംഗം വഷളായതോടെ പൊലിസ് സ്ഥലത്തെത്തി.ഇരുകൂട്ടർക്കും പരാതിയില്ലെന്ന് അറിയിച്ചതോടെ അവർ സ്ഥലം വിടുകയും ചെയ്തു.കാഷ് വാങ്ങി പോയ അഞ്ജാത സ്ത്രീ ആരാണെന്ന സന്ദേഹത്തിലാണ് നാട്ടുകാർ.
Tags:
Latest