🔳മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാമറകള്‍ ഒരുമാസത്തിലേറെയായി നടത്തുന്ന ട്രയല്‍ റണ്ണിലൂടെ കണ്ടെത്തുന്നത് ദിവസം അഞ്ചുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങള്‍.
20 മുതല്‍ പിഴ ഈടാക്കി തുടങ്ങുമ്പോള്‍ ഖജനാവിലേക്ക് കോടികള്‍ എത്തും. ശരാശരി 500രൂപ പിഴ കണക്കാക്കിയാലും ദിവസം 25 കോടിയോളം കിട്ടും. 24 മണിക്കൂറും പെറ്റിയടിക്കും. തിരുവനന്തപുരം നഗരത്തിലെ 88 കാമറകള്‍ മാത്രം അരലക്ഷം നിയമലംഘനങ്ങളാണ് നിത്യേന കണ്ടെത്തുന്നത്.
232.25 കോടി ചെലവിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്. കാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും കാമറകള്‍ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. കാമറാദൃശ്യങ്ങള്‍ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെല്‍ട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ്. കൃത്രിമങ്ങള്‍ നടത്താനാവില്ല. കാമറയുടെ 800മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കും.
നിയമലംഘനം ഏതൊക്കെ കാമറകളുടെ പരിധിയിലുണ്ടായാലും അത്രയും പെറ്റി ചുമത്തും. അതായത് ഹെല്‍മെറ്റില്ലാത്ത യാത്ര ഏതൊക്കെ കാമറകള്‍ പിടികൂടുന്നോ അതിനെല്ലാം പിഴ ചുമത്തും. ഇതില്‍ മാറ്റം വരുത്തണോയെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.
♦️ *മുഖവും നമ്പറും വ്യക്തമാകും;*
1. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങള്‍ ലഭിക്കും
2. സീറ്റ് ബെല്‍റ്റിടാത്തവരുടെ മുഖവും നമ്പര്‍പ്ലേറ്റും വ്യക്തമാകും
3. പിന്‍ സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും പകര്‍ത്തും
4. ഡ്രൈവിംഗിനിടെ മൊബൈലുപയോഗവും അമിതവേഗവും പിടികൂടും
5. ഇന്‍ഷ്വറന്‍സ്, രജിസ്ട്രേഷന്‍ രേഖകള്‍ വാഹന്‍ സോഫ്‌റ്റ്‌വെയറില്‍
പരിശോധിച്ച് പിഴചുമത്തും.
6. 5 വര്‍ഷം ദൃശ്യം സൂക്ഷിക്കും
👉 ഗതാഗത നിയമലംഘനങ്ങളുടെദൃശ്യങ്ങള്‍ അഞ്ച് വര്‍ഷം സൂക്ഷിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍റൂമിലെ ഡേറ്റാസെന്ററിലുണ്ട്
👉 726കാമറകളിലെയും ദൃശ്യങ്ങള്‍ ഒരുവര്‍ഷം സൂക്ഷിച്ചുവയ്ക്കും. പൊലീസോ അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ നല്‍കും.
♦️ *പിഴത്തുക*
◻️ഹെല്‍മെറ്റില്ലാത്ത യാത്ര-500 രൂപ
◻️പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത്-500
◻️മൂന്നുപേരുടെ ബൈക്ക് യാത്ര-1000
◻️ഡ്രൈവിംഗിനിടെ മൊബൈല്‍വിളി-2000
◻️സീറ്റ്‌ബെല്‍റ്റില്ലാത്ത യാത്ര-500
◻️അമിതവേഗം-1500
◻️അനധികൃത പാര്‍ക്കിംഗ്-250
Tags:
Latest