Trending

ഭാര്യ വീട് പൂട്ടിയിറങ്ങി, കള്ളനെ പിടിക്കാന്‍ ഭര്‍ത്താവ് ഉള്ളില്‍ ഒളിച്ചിരുന്നു; വലയിലായത് അയല്‍വാസി



*ചെന്നൈ*:കള്ളനെ പിടികൂടാൻ വീട് പുറത്തുനിന്ന് പൂട്ടി ഉള്ളിൽ ഒളിച്ചിരുന്ന ഉടമസ്ഥന്റെ വലയിൽ കുരുങ്ങിയത് അയൽവാസി. ചെന്നൈ രാമാപുരം അണ്ണൈ സത്യനഗറിൽ വാടകവീട്ടിൽ താമസിക്കുന്ന ഡ്രൈവർ നല്ലശിവമാണ് അയൽവാസിയും ഇളനീർ വിൽപ്പനക്കാരനുമായ മണികണ്ഠനെ പിടികൂടിയത്.

നല്ലശിവവും ഭാര്യ ചിത്രയും മകൻ വീരമണിയും താമസിക്കുന്ന വീട്ടിൽ രണ്ട് മാസമായി പണം മോഷണം പതിവായിരുന്നു. ആദ്യമൊക്കെ നല്ലശിവം ഭാര്യയെ സംശയിച്ചു. ഇതിന്റെപേരിൽ കുടംബകലഹം പതിവായി. കഴിഞ്ഞ ചൊവ്വാഴ്ച നല്ലശിവം കാറിന്റെ വായ്പയടയ്ക്കാൻവെച്ചിരുന്ന 5000 രൂപ കാണാതായതോടെയാണ് പുറത്തുനിന്നുള്ളയാളാണ് മോഷണം നടത്തുന്നതെന്ന് ഇരുവർക്കും ഉറപ്പായത്. ഇതോടെ മോഷ്ടാവിനെ പിടികൂടാൻ തീരുമാനിച്ചു.

തിങ്കളാഴ്ച വീടുപൂട്ടി ചിത്രയോട് പുറത്തിറങ്ങാൻ പറഞ്ഞ നല്ലശിവം വീടിനുള്ളിൽ ഒളിച്ചിരുന്നു.മോഷ്ടാവ് പൂട്ട് പൊളിച്ച് കിടപ്പുമുറിയിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ബലപ്രയോഗത്തിലൂടെ കീഴടക്കി. അപ്പോഴാണ് അയൽവാസിയായ മണികണ്ഠനാണെന്ന് മനസ്സിലായത്.

Post a Comment

Previous Post Next Post