Trending

വന്ദേ ഭാരത് സമയക്രമം; അന്തിമ തീരുമാനമായി, ഷൊർണൂരിലും സ്റ്റോപ്പ്



വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയം, സ്റ്റോപ്പ് എന്നിവയുടെ കാര്യത്തിൽ അന്തിമതീരുമാനമായി. പുതുതായി ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പില്ല. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും സംബന്ധിക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത
തിരുവനന്തപുരം - ഷൊർണൂർ വരെ
വർധിപ്പിക്കുന്ന പ്രവൃത്തികളുടെ
ഉദ്ഘാടനവും അന്നുതന്നെ നടക്കും.

⭕️ സമയക്രമം
തിരുവനന്തപുരം - 5.20
കൊല്ലം - 6.07
കോട്ടയം - 7.20
എറണാകുളം - 8.17
തൃശ്ശൂർ - 9.22
ഷൊർണൂർ - 10.02
കോഴിക്കോട് - 11.03
കണ്ണൂർ 12.02
കാസർകോട് - 1.30

8 മണിക്കൂർ 05 മിനിറ്റ്
സമയമെടുത്താണ് തിരുവനന്തപുരത്ത്നിന്ന് വന്ദേഭാരത് എക്സ്പ്രസ് കാസർകോട് എത്തുക. തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30 ന് തിരുവനന്തപുരത്ത്
എത്തിച്ചേരും.

⭕️ മടക്കയാത്ര സമയക്രമം
കാസർകോട് - 2.30
കണ്ണൂർ - 3.28
കോഴിക്കോട് - 4.28
ഷൊർണ്ണൂർ - 5.28
തൃശ്ശൂർ - 6.03
എറണാകുളം - 7.05
കോട്ടയം - 8
കൊല്ലം - 9.18
തിരുവനന്തപുരം - 10.35

Post a Comment

Previous Post Next Post