Trending

*തെരുവ് വിളക്കുകൾനിശ്ചലം സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നു*




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ലക്ഷകണക്കിന് രൂപ ചിലവഴിച്ച് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കുകൾ ,കത്താതെയായിട്ട് മാസങ്ങൾ  കഴിഞ്ഞു.



 കരാറെടുത്ത സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വമില്ലായ്മയാണ് നാടിനെ ഇരുട്ടിലാക്കുന്നതും, സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുന്നതും.

 കൂരാച്ചുണ്ട് തിയറ്റർ പരിസരം, ശങ്കര വയൽ റോഡ് തുടങ്ങിയ ഭാഗങ്ങളിലെ ഇരുട്ടിനെ മറയാക്കി മദ്യപാന സംഘം ,വിലസുന്നത്, സ്ത്രികൾക്കും, കുട്ടികൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.. ഇതെല്ലാം പരിഗണിച്ച് വളരെ അടിയന്തരമായി തെരുവ് വിളക്കുകൾ പുന :സ്ഥാപിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

Post a Comment

Previous Post Next Post