Trending

വ്യാജമദ്യവേട്ട ശക്തമാക്കി കൂരാച്ചുണ്ട് പോലിസ്





*കൂരാച്ചുണ്ട്*. : വിഷു വിനോടനുബന്ധിച്ച് മലയോര മേഖലയിൽ വ്യാപക വ്യാജമദ്യ മൊഴുക്കാനുള്ള മദ്യലോബിയുടെ ശ്രമങ്ങൾക്ക് പൂട്ടിട്ട് കുരാച്ചുണ്ട് പോലിസ് .


അനധികൃത വ്യാജമദ്യത്തിൻ്റെ ലഭ്യത കൂടുതലായ കക്കയം, കല്ലാന്നോട് ,ഓട്ടപ്പാലം തുടങ്ങിയ റിസർവോയറിൻ്റെ ഭാഗങ്ങളിലും, താനിയാംകുന്ന്, ഇല്ലി പ്ലായി, 28 മൈൽ മല, ഭാഗം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രികരിച്ച് ശക്തമായ തിരച്ചിൽ ആരംഭിച്ച് കൂരാച്ചുണ്ട് പോലിസ് .

റെയ്ഡിൻ്റെ ഭാഗമായി ഇല്ലി പ്ലായി മല ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം 600 ലിറ്റർ വാഷും, വാഷ് ഉപകരണങ്ങളും, ഗ്യാസ് അടുപ്പും കൂരാച്ചുണ്ട് പോലിസ് പിടിച്ചെടുത്തു.

കൂരാച്ചുണ്ട് പോലിസ് സബ് ഇൻസ്പെക്ടർ അൻവർഷാ, ഓഫിസർമാരായ സന്തോഷ്, ഷാജി, ഹരിഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post