*കോഴിക്കോട്* ഹിജ്റ വര്‍ഷം ശവ്വാല്‍ മാസം ഒന്നിനാണ് ലോക ഇസ്ലാം മത വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കപ്പെടുന്നത്. റമദാന് മാസത്തെ അവസാന ദിനം മാനത്ത് ശവ്വാല്‍ നിലാവ് ഉദിക്കും. നിലാവ് കാണുന്നതോടെയാണ് പെരുന്നാള്‍ പ്രഖ്യാപിക്കുന്നത്.
ഇക്കുറി ശവ്വാല്‍ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അപൂര്‍വമായ ഹൈബ്രിഡ് സമ്പൂര്‍ണ സൂര്യ ഗ്രഹണത്തോടെയാകും ഈ വര്‍ഷം മാസപ്പിറവി ദൃശ്യമാവുക. പതിറ്റാണ്ടുകള്‍ക്കിടെ ഒരു തവണ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ് ഹൈബ്രിഡ് ഹൈബ്രിഡ് ടോട്ടല്‍ സോളാര്‍ എക്ലിപ്സ്.
ഇതിന് മുന്‍പ് 2013 നവംബര്‍ 3നാണ് ഹൈബ്രിഡ് ടോട്ടല്‍ സോളാര്‍ എക്ലിപ്സ് സംഭവിച്ചത്. ഈ ഗ്രഹണ സമയം ചന്ദ്രന് പൂര്‍ണമായും സൂര്യനെ മറയ്ക്കില്ല. അതുകൊണ്ട് തന്നെ ചന്ദ്രന് ചുറ്റും ഒരു നേര്‍ത്ത സൂര്യരശ്മിയുടെ വളയം കാണാന്‍ സാധിക്കും. പൂര്‍ണ സൂര്യ ഗ്രഹണത്തിനും ആന്വല്‍ സോളാര്‍ എക്ലിപ്സിനും മധ്യേ ഉള്ള പ്രതിഭാസമായതിനാലാണ് ഹൈബ്രിഡ് ടോട്ടല്‍ സോളാര്‍ എക്ലിപ്സ് എന്ന പേര് വന്നത്.
Tags:
Latest