Trending

കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ സഫലം 2024 -പ്രതിഭാനുമോദനം


 കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ സഫലം 2024 -പ്രതിഭാനുമോദനം

കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ സഫലം 2024 പരിപാടിയിൽ പ്രതിഭകളെ ആദരിച്ചു. എസ് എസ് എൽ സി വിജയികളെയും NMMS, USS  വിജയികളെയുമാണ് അനുമോദിച്ചത്.  പി.ടി.എ പ്രസിഡന്റ് സണ്ണി എമ്പ്രയിൽ അധ്യക്ഷനായ ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സഫലം 2024 ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങളും വിവിധ എൻഡോവ്മെൻ്റുകളും വിതരണം ചെയ്തു.ഈവർഷം പത്താംക്ലാസ് പരീക്ഷ എഴുതിയ 201 വിദ്യാർത്ഥികളിൽ 58 പേർ മുഴുവൻ വിഷയങ്ങളിലും 8പേർ 9 വിഷയങ്ങളിലും A+ കരസ്ഥമാക്കി.  3 വിദ്യാർത്ഥികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടി. പുതിയ അധ്യയന വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജർ  റവ: ഫാദർ വിൻസന്റ് കണ്ടത്തിൽ അനുഗ്രഹഭാഷണം നടത്തി. .ചടങ്ങിൽവാർഡ് മെമ്പർ ശ്രീ.കെ വിജയൻ,എം.പി.ടി എ പ്രസിഡന്റ് ഷെറീഫ ഇസ്മയിൽ , അധ്യാപകരായ ആൻസി സി, ബിജു കെ. സി പൂർവ്വ വിദ്യാർത്ഥികളായ ലിഷോൺ സെബാസ്റ്റ്യൻ, ഡിൽന മാത്യു, ബിനി വി.എസ്, ഡെൽവിൻ സജി, ഐഡ എലിസബത്ത്, ആൻമെറിൻ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ഷിബു മാത്യുസ് സ്വാഗതവും സ്റ്റാഫ്സെക്രട്ടറി അജയ് കെ തോമസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post