Trending

ലോഗിന്‍ ചെയ്യാതെ തന്നെ അതിവേഗ പേയ്‌മെന്റ്; കെ എസ് ഇ ബി ആപ്പ് നവീകരിച്ചു



നിരവധി സൗകര്യങ്ങളും പുതുമകളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐ ഒ എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.

രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും ആപ്പില്‍ അവസരമുണ്ട്.

ആപ്പില്‍ ലോഗിന്‍ ചെയ്യാതെ തന്നെ 13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒടിപിയും രേഖപ്പെടുത്തി അനായാസം പേയ്‌മെന്റ് ചെയ്യാന്‍ കഴിയും എന്നതടക്കം സൗകര്യങ്ങള്‍ പരിഷ്‌കരിച്ച് കൊണ്ടാണ് ആപ്പ് നവീകരിച്ചതെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


➖➖➖➖➖➖➖➖➖➖➖

> വാർത്തകൾ നിങ്ങൾക്കരികിലേക്ക് 

*30 ഗ്രൂപ്പുകളിലൂടെ 7600 ൽ പരം ആളുകളുടെ വാട്സാപ്പിലേക്ക് നിങ്ങളുടെ വാർത്തകൾ, അറിയിപ്പുകൾ, പരസ്യങ്ങൾ പോസ്റ്റർ ഡിസൈനോട് കൂടെ അയക്കാൻ താഴെ കാണുന്ന ലിങ്കിലോ നമ്പറുകളിലോ ബന്ധപ്പെടുക.*

wa.me/917510888931
wa.me/919447833169
wa.me/919400759826

*+917510888931*
*+919447833169*
*+919400759826*

🪀 *കൂരാച്ചുണ്ട് വാർത്തകൾ*  ഗ്രൂപ്പിൽ  ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

👇👇👇👇👇👇👇👇

https://chat.whatsapp.com/Fh3bmSkemFf3ldBE9FmgfK

➖➖➖➖➖➖➖➖ 


> *KOORACHUNDU VARTHAKAL*.                     Chain Of Information.                      www.koorachunduvarthakkal.com

Post a Comment

Previous Post Next Post