Trending

കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയി; പരിശോധിച്ചത് നിരവധി സിസിടിവികൾ, ആഴ്‌ചകൾ നീണ്ട അന്വേണത്തിനൊടുവിൽ ഉള്ളിയേരി സ്വദേശിയുടെ കാർ കസ്റ്റഡിയിലെടുത്ത് ബാലുശ്ശേരി പോലീസ്

 *കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയി; പരിശോധിച്ചത് നിരവധി സിസിടിവികൾ, ആഴ്‌ചകൾ നീണ്ട അന്വേണത്തിനൊടുവിൽ ഉള്ളിയേരി സ്വദേശിയുടെ കാർ കസ്റ്റഡിയിലെടുത്ത് ബാലുശ്ശേരി പോലീസ്*

ബാലുശ്ശേരി: കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ കടന്നുകളഞ്ഞ ഉള്ളിയേരി സ്വദേശിയുടെ കാർ കസ്റ്റഡിയിലെടുത്ത് ബാലുശ്ശേരി പോലീസ്. ബാലുശ്ശേരി വട്ടോളിബസാറിൽ വെച്ചാണ് കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയത്. ഉള്ളിയേരി സ്വദേശി റിൻഷാദിൻ്റേതാണ് കാർ. ഇയാൾക്കെതിരെ കാർ തട്ടിച്ച് നിർത്താതെപോയതിനും പ്രാഥമികചികിത്സ നല്ലാതെ കടന്നു കളഞ്ഞതിനുമുൾപ്പെടേയുള്ള വകുപ്പുകൾ ചുമത്തി ബാലുശ്ശേരി പോലീസ് കേസെടുത്തു.

മെയ് 16-ന് പനങ്ങാട് സർവീസ് സഹകരണബാങ്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. വട്ടോളി ബസാറിൽ നിന്ന് മത്സ്യംവാങ്ങി വീട്ടിലേക്ക് മടങ്ങവേ പുക്കാട്ട് മീത്തൽ വാസു (82)വിനെ യാണ് താമരശ്ശേരി ഭാഗത്തുനി ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെപോയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാസുവിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ആഴ്‌ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കാർ കണ്ടെത്തിയത്.

 അന്വേഷണത്തിൽ നിർണായകമായത് തട്ടിയ കാറിന്റെ ഇടതുഭാഗത്തെ ഗ്ലാസ് കവറിങ് പൊട്ടി റോഡിൽവീണിരുന്നു. വിവിധസ്ഥലങ്ങളിലെ നിരവധിസി.സി. ടി.വി. ക്യാമറകൾ നിരീക്ഷിച്ചിരുന്നെങ്കിലും പലതിലും നമ്പർ പ്ലേറ്റ് മനസ്സിലാകാൻ കഴിയാത്ത രീതിയിലായിരുന്നു. എന്നാൽ ഒടുവിൽ കരുമലയിലെ വർക്ക്ഷോപ്പിലെ ക്യാമറയിൽനിന്ന് കാറിന്റെ ചിത്രവും നമ്പർ പ്ലേറ്റും കൃത്യമായി ലഭിച്ചു. വ്യക്തമായി കാണാൻ പോലീസ് ലെൻസ് ഉപയോഗിച്ച് നമ്പർ ഉറപ്പുവരുത്തുകയായിരുന്നു. ഒടുവിൽ ഉള്ളിയേരി സ്വദേശിയുടേതാണെന്ന് കണ്ടെത്തുകയും ഇയാളുടെ കാർ പോലീസ് കോടതിയിൽ ഹാജരാക്കി.

ബാലുശ്ശേരി സി.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വ്‌തിതൽ സീനിയർ സി.പി.ഒ.മാ രായ ഗോകുൽ രാജും മുഹമ്മദ് ജംഷിദും ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കാറിന്റെ നമ്പർ കണ്ടെത്തിയതും കാർ കസ്റ്റഡിയിലെടുത്തതും.



Post a Comment

Previous Post Next Post